
ആലപ്പുഴ : കുട്ടനാട് പുളിങ്കുന്നില്‍ പടക്ക നിര്‍മാണ ശാലയില്‍ തീപ്പിടത്തം. ഒന്‍പതോളം പേര്‍ക്ക് ഗുരുതര പരിക്ക്. ഇതില്‍ ഏഴ് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്‍മാരുമാണ്. കൂടുതൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകട കാരണം എന്താണെന്നു ഇതുവരെ വെളിയിൽ വന്നിട്ടില്ല.
Post Your Comments