KeralaLatest NewsNews

അമ്മ വഴക്ക് പറഞ്ഞു ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

എറണാകുളം: ഒരു യുവാവുമായുള്ള ബന്ധത്തെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാക്കാനാട്ട് കങ്ങരപ്പടി സ്വദേശിനി ഗോപികയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. പെണ്‍കുട്ടിക്ക് അറുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button