ബ്രിട്ടനില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു . ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടനുസരിച്ച് 137 പേരാണ് മരിച്ചിരിക്കുന്നത്. 2,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ച മുമ്പാണ് ബ്രിട്ടനില്‍ രോഗ വ്യാപനം ഉണ്ടായത്. തുടക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു ഇതേ തുടര്‍ന്ന് സര്‍ക്കാരിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
തുടര്‍ന്ന് ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും 1-ാം ക്ലാസ് മുതല്‍ 13-ാം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനത്തിരക്ക് കുറവാണ്. വിമാന സര്‍വ്വീസുകളും കുറച്ചിട്ടുണ്ട്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെയും കാത്തലിക്ക് ചര്‍ച്ചിന്റെയും കീഴിലുള്ള എല്ലാ പള്ളികളിലും കുര്‍ബാനയും ആരാധനകളും ഒഴിവാക്കി.
Post Your Comments