ദോഹ : ഖത്തറിൽ 10പേർക്ക് കൂടി കൊവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ സ്വദേശി പൗരനും ബാക്കിയുള്ളവർ പ്രവാസി തൊഴിലാളികളും ആണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 452ആയി ഉയർന്നു. വിദേശയാത്ര കഴിഞ്ഞു നിരീക്ഷണത്തിൽ ആയിരുന്ന സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പ്രവാസി തൊഴിലാളികളിൽ ഭൂരിഭാഗവും നേരത്തെ രോഗം സ്ഥീരീകരിച്ചവരുമായി സമ്പർക്കം ഉണ്ടായിരുന്നവരാണ്.
അതേസമയം ` ഒമാനിൽ ഒൻപതു പേരിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എട്ട് ഒമാന്‍ സ്വദേശികള്‍ക്കും ഒരു വിദേശിക്കുമാണ് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് 33 പേര്‍ക്ക് വൈറസ് ബാധ ഉള്ളതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. . ഒമാനില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം പേരില്‍ ഒരുമിച്ച് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രോഗത്തിന് തടയിടാൻ ഒമാന്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ ആരംഭിച്ചു.
Also read : കൊവിഡ്-19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ ആരംഭിച്ച് ഗൾഫ് രാജ്യം
ഒമാന്‍ സ്വദേശികള്‍ ഒഴിച്ചുള്ള എല്ലാ വിദേശ പൗരന്മാരെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്ക് ഏർപ്പെടുത്തിയുള്ള ഉത്തരവ് സുപ്രീം കമ്മറ്റി പുറപ്പെടുവിപ്പിച്ചു. രാജ്യത്തെ പള്ളികളില്‍ നമസ്‌കാരങ്ങള്‍ എന്നിവയ്ക്ക് താല്‍ക്കാലികമായി നിരോധനം ഏർപ്പെടുത്തി. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, ഹൈന്ദവ ക്ഷേത്രങ്ങള്‍ എന്നിവടങ്ങളിലുള്ള ആരാധനകളും വിലക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍, ഒത്തുചേരലുകള്‍, സമ്മേളനങ്ങള്‍, കലാപരിപാടികള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ഹോം ഡെലിവറികള്‍ ഒഴികെ ഭക്ഷണ ശാലകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം നല്‍കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവ ഒഴികെയുള്ള എല്ലാ കടകളും ഹെല്‍ത്ത് ക്ലബ്ബ് , ബാര്‍ബര്‍ ഷോപ് , ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയും അടച്ചിടണമെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments