കൊവിഡ് 19 വ്യാപനത്തെ തുടർന്ന്, രോഗം സമ്പന്ധിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്. ഗൂഗിളിന് മുന്നേ മൈക്രോസോഫ്റ്റിന് കീഴിലുള്ള സെര്‍ച്ച് എഞ്ചിനായ ബിംഗ് ടീമാണ് ഇന്ററാക്ടീവ് മാപ് തയ്യാറാക്കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന, യു.എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍(സി.ഡി.സി), യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍(ഇസിഡിസി) തുടങ്ങി അംഗീകൃത ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളാണ് ഇന്ററാക്ടീവ് ഭൂപടം തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതെന്നു മൈക്രോസോഫ്റ്റ് അറിയിച്ചു.
ലോകത്തെ വിവിധ രാജ്യങ്ങളിലെ തല്‍സമയ വിവരങ്ങള്‍ അടങ്ങിയ ഭൂപടത്തിൽ കോവിഡ് 19 ബാധിച്ചവരുടെയും രോഗം ഭേതമായവരുടെയും മരിച്ചവരുടെയും രാജ്യം തിരിച്ചുള്ള കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. അമേരിക്കയില്‍ കൂടുതല്‍, സംസ്ഥാനം തിരിച്ചുള്ള കണക്കാണുള്ളത്. കണക്കുകള്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ കോവിഡ് വാര്‍ത്തകളും ലഭ്യമാക്കിയിട്ടുണ്ട്.
അമേരിക്കന്‍ പൗരന്മാര്‍ക്കായി കോവിഡ് 19 ഭൂപടം തയ്യാറാക്കാന്‍ ഗൂഗിളിന്റെ 1700 എഞ്ചിനീയര്‍മാര്‍ പണി തുടങ്ങിയിട്ടുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസമാണ് മൈക്രോസോഫ്റ്റ് ലോക കോവിഡ് ഭൂപടം തന്നെ പുറത്തുവിട്ടിരിക്കുന്നത്.
മൈക്രോസോഫ്റ്റ് ലോക കോവിഡ് ഭൂപടത്തെ കുറിച്ചറിയാൻ സന്ദർശിക്കുക : https://www.bing.com/covid
Post Your Comments