ലോകം മുഴുവന്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്ന് കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അര്‍ജന്റീനയിലും, കൊളംബിയയിലുമായി നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (കോണ്‍മെബോള്‍) ടൂര്‍ണമെന്റ് നീട്ടിവെക്കന്നതായി പ്രഖ്യാപിച്ചത്.
ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കമായ കോപ്പ അമേരിക്ക, ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് 19 ഇത്രയധികം ഭീതി പടര്‍ത്തി വ്യാപിക്കുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നീട്ടിവെക്കാനുള്ള നിര്‍ണായക തീരുമാനം കോണ്‍മെബോള്‍ കൈക്കൊള്ളുകയായിരുന്നു. അര്‍ജന്റീനയിലും കൊളംബിയയിലുമായിട്ടാണ് ടൂര്‍ണമെന്റ് നടത്താനിരുന്നത്. ടൂര്‍ണമെന്റ് നീട്ടിവെച്ച് കൊണ്ടുള്ള പ്രഖ്യാപനത്തിനിടെ 2021 ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയാകും പുതിയ തീയതിയെന്ന് കോണ്‍മെബോള്‍ പ്രസിഡന്റ് അലസാന്ദ്രോ ഡൊമിന്‍ ഗസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments