റിയാദ് : കോവിഡ്-19 ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു , കണക്കുകള്‍ നിരത്തി ആരോഗ്യമന്ത്രി. സൗദിയില്‍ വരും ദിവസങ്ങളില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി തൗഫിക് അല്‍ റബിയ അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ പൗരന്മാരോടും പ്രവാസികളോടും അവരുടെ വീടുകളില്‍ താമസിക്കണമെന്നും പുറത്തു പോകരുതെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ച മൂന്ന് കേസുകള്‍ കൂടി ചേര്‍ത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം ആറിലേക്ക് എത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടയില്‍ പുതിയ 15 വൈറസ് കേസുകള്‍ കൂടി സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകള്‍ 118 ആണെന്നും എല്ലാവരും തീവ്രപരിചരണത്തില്‍ ആണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Post Your Comments