പാറ്റ്ന : കോവിഡ് ബാധയെന്ന സംശയത്തെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചയാൾ മുങ്ങി. ബിഹാറിൽ ദർഭംഗ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി സൂപ്രണ്ട് രാജീവ് രഞ്ജനാണ് വിവരം പുറത്തുവിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പോലീസിനെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചെന്നും ആശുപത്രിയിൽ നിന്ന് മുങ്ങിയ ആൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also read : വാഗമണ്ണിലെത്തിയ വിദേശി മുറികിട്ടാതെ സെമിത്തേരിയില്‍ തങ്ങിയെന്ന് സംശയം
രാജ്യത്തെ രണ്ടാമത്തെ കൊറോണ വൈറസ് മരണമായി രേഖപ്പെടുത്തിയ പശ്ചിമ ദില്ലി സ്വദേശിയായ 68 കാരിയുടെ മകന്‍ ഡല്‍ഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില സ്ഥിരമാണെന്ന് അധികൃതർ അറിയിച്ചു. രാം മനോഹർ ലോഹിയ ആശുപത്രിയിൽ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ ജനക്പുരി നിവാസിയായ 46 കാരനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ച ഐസിയുവിൽ നിന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
ബോളിവുഡ് സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെച്ചു. ഇന്ത്യൻ മോഷൻ പിക്ച്ചർ പ്രൊഡ്യൂസർസ് അസോസിയേഷൻ ആണ് ( IMPPA) ഇത് സംബന്ധിച്ച് തീരുമാനം പുറത്തു വിട്ടത്. സിനിമ, വെബ് സീരിസ് , ടി വി സീരിയൽസ് എന്നിവയുടെ എല്ലാം ചിത്രീകരണം മാർച്ച് 19 മുതൽ മാർച്ച് 31 വരെ നിർത്തി വെച്ചിരിക്കുകയാണെന്ന് സംഘടന ഉത്തരവിറക്കി.മാർച്ച് 30 ന് അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഷൂട്ടിംഗ് പുനരാരംഭിക്കുന്ന കാര്യം ചർച്ച ചെയ്‌ത് തീരുമാനിക്കും.അതേസമയം, രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം ഞായറാഴ്ച 107 ആയി ഉയർന്നു, മഹാരാഷ്ട്രയിൽ 12 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments