തിരുവനന്തപുരം : കോവിഡ് 19നെ നേരിടാൻ കനത്ത ജാഗ്രതയിൽ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രി. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താൻ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. മുപ്പത് ഡോക്ടര്‍മാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ആറ് വിഭാഗങ്ങളിലെ ഡോക്ടർമാർ വീടുകളിൽ ആണ് നിരീക്ഷണത്തിൽ കഴിയുന്നത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു.
സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിൽ കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നാണ് വിവരം. പ്രധാന വകുപ്പുകളിലെ തലവൻമാരടക്കം ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലായത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട് .ഇതെല്ലാം മറികടക്കുന്നതിന് ഉള്ള നിര്‍ദ്ദേശങ്ങളും അടിയന്തര യോഗത്തിൽ ചര്‍ച്ച വിഷയമാകും.
Also read : തൃശൂരില്‍ ഫ്ലാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടു
മാര്‍ച്ച് ഒന്നിന് സ്പെയിനിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് മുൻകരുതൽ പട്ടികയിൽ സ്പെയിൻ ഇല്ലാത്തതിനാൽ വിദേശത്തു നിന്ന് എത്തിയ ഡോക്ടര്‍ ആദ്യഘട്ടത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല പത്ത് പതിനൊന്ന് തീയതികളിൽ മാസ്ക് ധരിച്ച് ഡോക്ടര്‍ ഒപിയിലെത്തിയ രോഗികളെ പരിശോധിച്ചതിനാൽ സാഹചര്യം വലിയ ഗൗരവമുള്ളത് തന്നെയെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. വിശദമായ സമ്പര്‍ക്ക പട്ടിക തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments