Latest NewsIndiaInternational

ഇന്ത്യന്‍ പൗരന്മാരെ പരിശോധിക്കാന്‍ വിസമ്മതിച്ച ഇറാനു ശക്തമായ മറുപടി കൊടുത്ത് ഇന്ത്യ, ലാബ് സഹിതം ടെഹ്റാനിലെത്തിച്ച്‌ പരിശോധിച്ച്‌ പൗരന്മാരെ നാട്ടിലെത്തിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ടെഹ്റാനിലെത്തിയ മെഡിക്കല്‍ സംഘം പൗരന്മാരെ പരിശോധിച്ച്‌ വിവിധ തരം ഐസലേഷനുകളിലാക്കി തിരിച്ചെത്തിക്കുകയായിരുന്നു.ഇന്ത്യ ഇറാനിലെത്തിച്ച ലാബ് പിന്നീട് ഇറാന് ഭാരത സര്‍ക്കാര്‍ നല്‍കി.

ന്യൂഡല്‍ഹി: മലയാളികളടക്കം ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഇറാനില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ പരിശോധിക്കാനും നീരിക്ഷിക്കാനും തങ്ങള്‍ക്ക്‌ ശേഷിയില്ല എന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ ആവിശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു ഇറാന്റെ വാദം. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പൗരന്മാര്‍ക്കായി വിമാന മാര്‍ഗം മെഡിക്കല്‍ ലാബ് തന്നെ ഇറാനില്‍ എത്തിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയ്ക്കാണ് വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഇവിടെ നിന്നു പുറപ്പെട്ടത്.

മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍ തുടങ്ങിയവരാണ് ഇറാന്‍ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധനെ ഇറാനിലേയ്ക്ക് അയച്ചിരുന്നു. ഇറാനിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ വ്യോമസേന സി -17 ഗ്ലോബ് മാസ്റ്റര്‍ മൂന്നാമന്‍ ഹെവി മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് മെഡിക്കല്‍ ലാബും സംവിധാനങ്ങളുമായി ടെഹ്റാനിലേക്ക് അയച്ചത്. ലാബിനൊപ്പം വിദഗ്ദരായ ഡോക്ടര്‍മാരെയും ഇന്ത്യ ഇറാനിലേക്ക് അയച്ചു. ടെഹ്റാനിലെത്തിയ മെഡിക്കല്‍ സംഘം പൗരന്മാരെ പരിശോധിച്ച്‌ വിവിധ തരം ഐസലേഷനുകളിലാക്കി തിരിച്ചെത്തിക്കുകയായിരുന്നു.ഇന്ത്യ ഇറാനിലെത്തിച്ച ലാബ് പിന്നീട് ഇറാന് ഭാരത സര്‍ക്കാര്‍ നല്‍കി.

കൊറോണ ബാധിച്ച്‌ വിദേശ രാജ്യങ്ങളില്‍ ഒറ്റപ്പെട്ട് പോയവരെ പല രാജ്യങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചിരുന്നു. കഴിഞ്ഞ മാസം 27നു ചൈനയിലെ വുഹാനില്‍ നിന്നു 71 ഇന്ത്യക്കാരെയും 36 വിദേശികളെയും സി17 വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു. കൂടാതെ മാലിദ്വീപ്,മ്യാന്‍മാര്‍,ബംഗ്ലാദേശ്,ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷിച്ചു. വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നു ചൈനയിലേക്ക് മെഡിക്കല്‍ സാധനങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button