വ്യാജ പാസ്‌പോര്‍ട്ടുമായി പ്രവേശിച്ചതിന് പാരഗ്വേയില്‍ അറസ്റ്റിലായ ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോയെ രക്ഷിക്കാന്‍ ബാര്‍സലോണയില്‍ തന്റെ സഹതാരമായിരുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി രംഗത്തന്ന് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിനു ശേഷം ദിവസങ്ങളായി റൊണാള്‍ഡീഞ്ഞോ ജയിലില്‍ തുടരുന്ന സാഹചര്യത്തില്‍ താരത്തിന്റെ കേസ് നടത്തിപ്പിനായി 30 കോടിയോളം രൂപ മുടക്കി മെസ്സി പ്രത്യേകം അഭിഭാഷകനെ നിയമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. അതേസമയം, റൊണാള്‍ഡീഞ്ഞ്യോയെ സഹായിക്കാന്‍ മെസ്സി ഇടപെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.
വ്യാജ പാസ്‌പോര്‍ട്ടുമായി പാരഗ്വേയില്‍ പ്രവേശിച്ചതിനാണ് റൊണാള്‍ഡീഞ്ഞ്യോയെ അറസ്റ്റ് ചെയ്തത്. സഹോദരനും ബിസിനസ് മാനേജരുമായ റോബര്‍ട്ടോ ഡി അസീസും ബ്രസീലിലെ മറ്റൊരു വ്യവസായിയും റൊണാള്‍ഡീഞ്ഞ്യോയ്‌ക്കൊപ്പം അറസ്റ്റിലായിരുന്നു.
പിന്നീട് ശനിയാഴ്ച രാവിലെ കോടതിയില്‍ ഹാജരായ റൊണാള്‍ഡീഞ്ഞ്യോയ്ക്കും സഹോദരനും രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന കുറ്റം ചെയ്തതിനാലാണു ജാമ്യം അനുവദിക്കാത്തതെന്നും പറഞ്ഞ് ജാമ്യം നിഷേധിച്ചിരുന്നു. ഇരുവരെയും കരുതല്‍ തടങ്കലില്‍ തന്നെ വയ്ക്കാനും ജഡ്ജി ക്ലാര റൂയിസ് ഡയസ് ഉത്തരവിട്ടിരുന്നു. അതേസമയം, വ്യാജ പാസ്‌പോര്‍ട്ടായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നും ചതിക്കപ്പെട്ടതാണെന്നുമാണ് റൊണാള്‍ഡീഞ്ഞോയുടെയും സഹോദരന്റെയും വാദം. അതേസമയം ബാര്‍സലോണയില്‍ മെസ്സിയുടെ ആരംഭകാലത്ത് സഹതാരവും വഴികാട്ടിയുമായിരുന്നു റൊണാള്‍ഡീഞ്ഞ്യോ. ബ്രസീലിയന്‍ താരവുമായുള്ള അടുപ്പത്തെക്കുറിച്ച് മെസ്സി പലതവണ സൂചിപ്പിച്ചിട്ടുമുണ്ട്.
Post Your Comments