ചൈനയില്‍ കൊറോണ അണുബാധ കുറയുന്നുണ്ടെങ്കിലും ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ മരണസംഖ്യ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം 1,34,803 പേര്‍ക്ക് ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് 10 പേര്‍ ബ്രിട്ടനില്‍ മരിച്ചു. പതിനായിരം പേര്‍ക്ക് കൊറോണ ബാധിച്ചേക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യാഴാഴ്ച ആശങ്ക പ്രകടിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് 590 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും 5000 മുതല്‍ 10,000 വരെ ആളുകള്‍ക്ക് കൊറോണ ബാധിച്ചേക്കാമെന്ന് ബ്രിട്ടന്‍റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലന്‍സ് പറഞ്ഞു. യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൗണിംഗ് സ്ട്രീറ്റിലെ തന്‍റെ ഓഫീസിലെ പത്രസമ്മേളനത്തില്‍ പല കുടുംബങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട അംഗത്തെ അകാലത്തില്‍ നഷ്ടപ്പെട്ടേക്കാമെന്ന് വാലന്‍സ് പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍, കൊറോണ തടയുന്നതിന് മുന്‍കരുതലായി സ്വീകരിക്കേണ്ട നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ട്. കൊറോണയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകള്‍ കുറഞ്ഞത് ഏഴു ദിവസമെങ്കിലും വീട്ടില്‍ തന്നെ കഴിയണം. വിദേശ പര്യടനം റദ്ദാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അതോടൊപ്പം, ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ കഴിവതും ക്രൂയിസില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഉപദേശിച്ചു.
മറ്റ് രാജ്യങ്ങളെപ്പോലെ കൊറോണയുമായി ഇടപെടാന്‍ നടപടിയെടുക്കാത്തതിന് യുകെ സര്‍ക്കാരിനെ വിമര്‍ശിച്ചു. അത്തരമൊരു സാഹചര്യത്തില്‍, കൊറോണ കാരണം ബ്രിട്ടന് വളരെയധികം കഷ്ടപ്പെടേണ്ടി വന്നേക്കോം. ഇറ്റലി ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ മുഴുവന്‍ നഗരങ്ങളും സ്കൂളുകളും ഷോപ്പുകളും അടച്ചിരിക്കുകയാണ്. യൂറോപ്പിലെ പല രാജ്യങ്ങളിലും കൊറോണയുടെ അണുബാധ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെ പല രാജ്യങ്ങളും കൊറോണയ്ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇറ്റലിയില്‍ സര്‍ക്കാരിന്‍റെ എല്ലാ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും കൊറോണ ഈ രാജ്യത്ത് നിയന്ത്രണത്തിലല്ല. ഇറ്റലിയിലെ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ 189 പേര്‍ ഈ രോഗം മൂലം മരിച്ചു. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ 1016 ആയി ഉയര്‍ന്നു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments