ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഇന്ത്യയുടെ ആരോഗ്യരംഗം മെച്ചപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റിഷികേശ് എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ആരോഗ്യമേഖലയെ പുരോഗതിയിലേക്കു നയിക്കാന്‍ പ്രധാനമന്ത്രി കഠിനമായി പരിശ്രമിച്ചു. രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടേയും ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ള ഏക വ്യക്തി നരേന്ദ്ര മോദിയാണ്. 2014-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തെമ്പാടും 157 പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിച്ചു. എല്ലാ സംസ്ഥാനത്തും എയിംസ് കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Post Your Comments