മുംബൈ : കൊറോണ ഭീതിയെ തുടർന്ന് ഓഹരി വിപണിയിൽ കനത്ത ഇടിവ് തുടരുന്നു. വ്യാപാര ആഴ്ചയിലെ ആദ്യമിനിറ്റില്‍ തന്നെ സെന്‍സെക്സിൽ 3000 പോയിന്റ് ഇടിഞ്ഞു. ഇതോടെ 45 മിനിറ്റ് നേരത്തേക്ക് വ്യാപാരം നിർത്തിവച്ചു. 2008ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ വ്യാപാരം നിര്‍ത്തിവെക്കേണ്ടി വന്നത്.
ബിഎസ്സി സെന്‍സെക്സ് 3,090.62 പോയന്റ് നഷ്ടത്തില്‍ 29,687.52ലും നിഫ്റ്റി 966.10 പോയന്റ് നഷ്ടത്തിൽ 8,624.05 ലുമെത്തി. ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍മാത്രമാണ് നേട്ടത്തിലുണ്ടായിരുന്നത്. 1400 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുന്നു. 74.40 രൂപയാണ് ഇന്നത്തെ വിനിമയ മൂല്യം.
ആഗോള ഓഹരി വിപണിയിലെ തകർച്ചയാണ് ഇന്ത്യൻ ഓഹരി വിപണികളെയും ബാധിച്ചത്. ഏഷ്യന്‍ വിപണികളും വന്‍ നഷ്ടമാണ് നേരിട്ടത്. ജപ്പാന്‍ സൂചിക നിക്കി 8.3, ചൈനയിലെ ഷാങ്ഹായ് 3.3, ഹോങ്‌ങ്കോങ് ഹാങ്‌സങ് ആറ്, സിംഗപ്പൂര്‍ അഞ്ച്, ദക്ഷിണകൊറിയയിലെ കോസപി അഞ്ച് ശതമാനം എന്നിങ്ങനെ സൂചികകൾ നഷ്ടത്തിലാണ്.
Post Your Comments