കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്നേഹത്തിന്റെ മൂര്‍ത്തീ ഭാവം എന്നാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അറിയപ്പെടുന്നത്. മഹാനുഭാവനും സുന്ദരനുമായ ഭഗവാന് ഏതൊരാളെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള അതുല്യമായ കഴിവുണ്ടെന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത്. മറ്റ് വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് കൃഷ്ണ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കേണ്ടത് .
കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇതിന് പുറമെ രാധാ റാണി വിഗ്രഹം കൂടി പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിക്കണം.
ഓടക്കുഴല്‍
ഓടക്കുഴല്‍ വായിക്കുന്നതില്‍ ശ്രീകൃഷണന്‍ വിദഗ്ധനാണന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. – ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ഗോപികമാര്‍ ചുറ്റും നിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങും. ശ്രീകൃഷ്ണ വിഗ്രത്തിനൊപ്പം തന്നെ ഓടക്കുഴലും വാങ്ങി പൂജാമുറിയില്‍ വയ്ക്കുക.
പശുവും പശുകുട്ടിയും
ഹിന്ദുമത വിശ്വാസപ്രകാരം പശു മുപ്പത്തിമുക്കോടി ദേവന്‍മാരുടെ മൂര്‍ത്തീഭാവമാണ്. കൃഷ്ണന്‍ പശുവില്‍ നിന്നു കിട്ടുന്ന പാലും വെണ്ണയും മറ്റും ഇഷ്ടപ്പെടുന്നതിനാല്‍ കൃഷ്ണ വിഗ്രഹത്തിനൊപ്പം തന്നെ പശുവിന്റെയും പശുകുട്ടിയുടെയും പ്രതിമകളും പൂജാമുറിയില്‍ സൂക്ഷിക്കണം.
മയില്‍പ്പീലി
കാഴ്ചയില്‍ അതിമനോഹരമായ മയില്‍പ്പീലി ഒരു വ്യക്തിയുടെ ആകര്‍ഷമായ വ്യക്തിത്വത്തിന്റെ പ്രതീകമാണ്- ഭഗവാന്‍ ശ്രീകൃഷ്ണന്‍ എപ്പോഴും തലയില്‍ മയില്‍പ്പീലി ധരിക്കാറുണ്ട്. പൂജാമുറിയില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്നാണ് വിശ്വാസം.
താമര
ജീവിതത്തിലെ വെല്ലുവിളികളെയാണ് താമര പ്രതിനിധാനം ചെയ്യുന്നത്. താമര ചെളിവെള്ളത്തിലാണ് വളരുന്നതെങ്കിലും എപ്പോഴും നിര്‍മ്മലവും സൗരഭ്യമുള്ളതുമായി നിലനില്‍ക്കും. താമര സ്ഥിരത നല്‍കുമെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ പൂജാമുറിയില്‍ താമര വയ്ക്കുന്നത് നല്ലതാണ്. ഓരോ ദിവസവും പഴയത് മാറ്റി പുതിയത് വയ്ക്കാന്‍ മറക്കരുത്.
തുളസി
രാധാറാണിയ്ക്ക് നേരിട്ട് തുളസിയിലകള്‍ അര്‍പ്പിക്കരുത് , പകരം കൃഷ്ണനെ ആരാധിക്കാന്‍ എന്ന പോലെ രാധയുടെ കൈകളില്‍ തുളസിയിലകള്‍ വയ്ക്കുക.
ശുദ്ധിയും വൃത്തിയും
രാധാറാണി വീട്ടിലുണ്ടെങ്കില്‍,ജീവിതത്തില്‍ ബാഹ്യമായും ആന്തരികമായും വൃത്തിയും ശുദ്ധിയും പാലിക്കാന്‍ ശ്രദ്ധിക്കണം. രാധയെയും കൃഷ്ണനെയും സ്വീകരിക്കുന്നതിന് മനസും ശരീരവും ആത്മാവും വൃത്തിയായി സൂക്ഷിക്കണം .
Leave a Comment