Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഒടുവിൽ കപിൽ സിബലും കുറ്റസമ്മതം നടത്തി, “പൗരത്വ നിയമം ആരുടേയും പൗരത്വം കവർന്നെടുക്കില്ല!!” : രാജ്യസഭയിൽ നടന്നത്

എൻ‌പി‌ആറിനായി ഒരു രേഖയും ആവശ്യപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിന്റെ മറുപടിയിൽ പറഞ്ഞു.

ന്യൂഡൽഹി: കോൺഗ്രസ് എംപി കപിൽ സിബൽ രാജ്യസഭയിൽ നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ വളരെയേറെ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. സി‌എ‌എ പൗരത്വം കവർന്നെടുക്കുമെന്നത് തന്റെ വാദമല്ലെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു . പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ച് ചർച്ച നടന്നപ്പോൾ ദില്ലി അക്രമത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സിഎഎയിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞു.അപ്പോഴാണ് കപിൽ സിബൽ സംസാരിക്കാൻ എഴുന്നേറ്റ് സി‌എ‌എ ആരുടെയും പൗരത്വം കവർന്നെടുക്കുമെന്ന് താൻ പറയുന്നില്ലെന്ന് പറഞ്ഞത് . അതേസമയം കപിൽ സിബൽ ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ (എൻ‌പി‌ആർ) ചില ചോദ്യങ്ങൾ ഉന്നയിച്ചു. എൻ‌പി‌ആറിനായി ഒരു രേഖയും ആവശ്യപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിന്റെ മറുപടിയിൽ പറഞ്ഞു.

മധ്യപ്രദേശ് പ്രതിസന്ധി, ബിജെപി വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടും; ഇന്ന് രാത്രി ഗവര്‍ണറെ കാണും

ഒരു പൗരന് അവനെക്കുറിച്ചോ/ അവളെക്കുറിച്ചോ ഒരു പ്രത്യേക വിശദാംശമില്ലെങ്കിൽ, ആ വ്യക്തിയെ ഡി (സംശയാസ്പദമായി) എന്ന് തരംതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എൻ‌പി‌ആറിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ കപിൽ സിബലിനെയും രാജ്യസഭയിലെ എല്ലാവരെയും അമിത് ഷാ ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button