റിവർ വേൽ, ന്യൂജേഴ്സി•കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സ്റ്റോറില്‍ നിന്നും ഹോം മെയ്ഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. 10 വയസുകാരായ മൂന്ന് കുട്ടികള്‍ക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് പൊള്ളലേറ്റത്.
സംഭവത്തില്‍, റിവർ വേലിലെ 7-ഇലവൻ സ്റ്റോറിന്റെ ഉടമയായ, ഇന്ത്യക്കാരി മനീഷ ഭരഡെ (47) യെ പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ സാനിറ്റൈസര്‍ ഉണ്ടാക്കി വിറ്റതിനാണ് അറസ്റ്റ്. കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കി, വഞ്ചനാപരമായ ബിസിനസ്സ് രീതികൾ പിന്തുടര്‍ന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്റ്റോറില്‍ ബാക്കിയുള്ള സ്പ്രേ സാനിറ്റൈസറുകള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഹാന്റ് സാനിറ്റൈസറിന്റെ ദൗര്‍ബല്യം ഉണ്ടായതിനെ തുടര്‍ന്നാണ് മനീഷ തന്റെ വീട്ടില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. പിന്നീട് അവ സ്റ്റോറുകളില്‍ വില്‍പ്പനക്ക് വെക്കുകയായിരുന്നു. ഇത് വാങ്ങിച്ച് ഉപയോഗിച്ച കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. ഒരു ഡസനോളം ബോട്ടിലുകള്‍ ഉപഭോക്തള്‍ക്ക് വില്പന നടത്തിയതയാണ് വിവരം.
Post Your Comments