തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . ഇന്ന് രാവിലെ വലിയമല പേരില കടുക്കാകുന്ന് പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ വത്സല ദമ്പതികളുടെ മകന്‍ വിഷ്ണുവിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിന്റെ ഭാര്യ അജേന്ദു നാലു മാസം മുമ്പ് പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. 4 മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഭാര്യയുടെ മരണത്തെ തുടര്‍ന്നുണ്ടായ മാനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.വലിയമല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments