Life Style

ഡയറ്റ് തുടങ്ങണമെങ്കില്‍ ആദ്യം ഇക്കാര്യങ്ങള്‍ അറിയണം !

ശരീരവണ്ണം കുറക്കുന്നതിനായി ഡയറ്റ് പ്ലാനുകള്‍ തിരയുന്ന ആളുകളായിരിക്കും നമ്മില്‍ പലരും. ഏതൊക്കെ തരം ഡയറ്റ് പ്ലാനുകളാണ് പെട്ടെന്ന് ശരീരവണ്ണം കുറക്കാന്‍ സഹായിക്കുക എന്നറിയാനാണ് ആളുകള്‍ക്ക് ആവേശം. എന്നാല്‍ ഈ ഡയറ്റുകളൊക്കെ സ്വന്തം ശരീരത്തിന് യോജിക്കുന്നതാണോ എന്ന് നിങ്ങള്‍ ചിന്തിക്കാറുണ്ടോ?

ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാതെ ആരും തന്നെ ഡയറ്റിന്റെ പുറകേ പോകരുത്. പല തരത്തിലുള്ള ഡയറ്റും അരോഗ്യത്തെ അപകടപ്പെടുത്തുകറ്റ്ഹന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഡയറ്റ് തുടങ്ങുന്നതിന് മുമ്ബ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്നല്ലേ, പറയാം…

ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഡയറ്റ് തുടങ്ങാവൂ എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് എന്തെങ്കിലും അസുഖം ഉള്ളവര്‍. ഉയരം, തൂക്കം, പ്രായം, ശാരീരിക അധ്വാനം, ചെയ്യുന്ന ജോലി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡയറ്റ് ചിട്ടപ്പെടുത്തേണ്ടത്.

ഡയറ്റ് ചെയ്യുമ്‌ബോള്‍ ദിവസവും കുറഞ്ഞത് ഒന്നര രണ്ടു ലിറ്റര്‍ വെള്ളം കുടിക്കണം. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറംതള്ളാന്‍ ഇത് സഹായിക്കും. ഒരിക്കലും ഡയറ്റ് പ്ലാന്‍ സ്വയം തയ്യാറാക്കി പിന്‍തുടരുത്. ഇത് മിക്കപ്പോഴും ശരീരത്തിന് ഹാനികരമായ പല അവസ്ഥകള്‍ക്കും കാരണമായേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button