Latest NewsIndiaNews
Trending

രാജി സമർപ്പിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ മാർച്ച് 10 തെരെഞ്ഞെടുക്കാൻ കാരണം ഇതാണ്.

എന്നാൽ രാജി സമർപ്പിക്കാൻ  മാർച്ച് 10 തെരഞ്ഞെടുത്തത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്.

ഭോപ്പാൽ : ഇന്നലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിതത്തിലെ സുപ്രധാന ദിവസമായിരുന്നു . കഴിഞ്ഞ കുറെനാളുകളായി താൻ അനുഭവിച്ചു വരികയായിരുന്ന ആത്മസംഘർശങ്ങളിൽ നിന്നും മോചിതനായ ദിവസം ആയിരുന്നു ഇന്നലെ . എന്നാൽ രാജി സമർപ്പിക്കാൻ  മാർച്ച് 10 തെരഞ്ഞെടുത്തത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട് .രാജി സമർപ്പിച്ച ആ ദിനം സിന്ധ്യയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ജന്മവാർഷിക ദിനം കൂടിയായിരുന്നു . അത് യാദൃശ്ചികമോ ഒരു വേള കാലത്തിന്റെ ഒരു ഇടപെടലോ ആയിരിക്കാം . ഇന്നലെ മാധവറാവു സിന്ധ്യ എന്ന ഗുണയുടെ രാജാവിന്റെ എഴുപത്തഞ്ചാം ജന്മവാർഷിക ദിനം കൂടിയായിരുന്നു .അച്ഛന്റെ പാതയിലൂടെ കോൺഗ്രസ്സ് പാർട്ടിയിൽ വന്ന മകൻ അത് എന്നന്നേക്കുമായി വിടാൻ അച്ഛന്റെ ജന്മവാർഷിക ദിനം തന്നെ തെരെഞ്ഞെടുത്തത് നിയോഗമാകാം . ഒരു വേള അച്ഛനിൽ നിന്നും വാങ്ങിയ മൌനാനുവാദം കൂടിയാകാം .

അച്ഛൻ ഒരിക്കൽ സഞ്ചരിച്ച അതേ വിമത പാതയിൽ കൂടി മകനും സഞ്ചരിക്കാൻ നിർബന്ധിതനാവുകയായിരുന്നു . നാലു തവണ കോൺഗ്രസ്സ് ടിക്കറ്റ് നിഷേധിച്ചപ്പോൾ 1996 ൽ മാധവറാവു സിന്ധ്യ വിമത കോൺഗ്രസ്സ് ആയി മാറിയിരുന്നു .

അന്തരിച്ച പിതാവും മുൻ കോൺഗ്രസ് നേതാവുമായ മാധവറാവു സിന്ധ്യയുടെ 75-ാം ജന്മവാർഷിക ദിനത്തിലാണ് സിന്ധ്യയുടെ രാജി. കേവലം യാദൃശ്ചികമോ ചരിത്രം ആവർത്തിക്കാനുള്ള സിന്ധ്യയുടെ ശ്രമമോ ആയ മഹാവറാവു സിന്ധ്യയും 1996 ൽ കോൺഗ്രസിനെതിരെ നാല് തവണ ടിക്കറ്റ് നിഷേധിച്ചപ്പോൾ വിമതനായി.പിന്നീട് മധ്യപ്രദേശ് വികാസ് കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തിരുന്നു . ഇപ്പോഴിതാ മകനും കോൺഗ്രസ്സ് പാത വിട്ട് മറ്റൊന്നിൽ ചേക്കേറാൻ തുടങ്ങിയിരിക്കുന്നു .

shortlink

Post Your Comments


Back to top button