KeralaLatest NewsNews

പ്രവാസികളെ തിരിച്ചുകൊണ്ടുവരാത്ത കേന്ദ്രനടപടി അപരിഷ്‌കൃതം : കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരാത്ത കേന്ദ്രനടപടി അപരിഷ്‌കൃതം, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് പ്രവാസികള്‍ കുടുങ്ങികിടക്കുന്ന അവസ്ഥയ്ക്ക് കാരണമായ സിവില്‍ ഏവിയേഷന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെയുളളവരെ തിരിച്ചു കൊണ്ടുവരുന്നതിന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതിപക്ഷവും യോജിച്ചു.

read also : ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിയ്ക്കണം : കേന്ദ്രത്തിന്റെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

നാട്ടിലേക്ക് തിരിച്ചു പോവാന്‍ കഴിയാതെ ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികളുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കാനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതിന് പിന്നാലെയാണ് വിഷയം നിയമസഭയിലും ചര്‍ച്ചയായത്. വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടങ്ങാന്‍ കഴിയാത്തത് ഗൗരവപ്രശ്നമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതിനെതിരെയുളള സിവില്‍ ഏവിയേഷന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. രോഗിയായത് കൊണ്ട് കയ്യൊഴിയാമോ എന്ന മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു.

നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തടയരുത്. മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button