ബെംഗളൂരു•: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ പ്രസിഡന്റായി മുതിർന്ന കോൺഗ്രസ് നേതാവും വോക്കലിഗ നേതാവുമായ ഡി കെ ശിവകുമാറിനെ നിയമിച്ചു. രാമനഗര ജില്ലയിലെ കനകപുര നിയോജകമണ്ഡലത്തിൽ നിന്ന് ഏഴു തവണ എംഎൽഎ ആയിരുന്ന ശിവകുമാർ രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ സർക്കാരുകളിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഈശ്വർ ഖന്ദ്രെ, സലീം അഹമ്മദ്, സതീഷ് ജാർക്കിഹോളി എന്നിവരെ കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. മൂന്ന് പേരും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുആയികളാണ്.
ബുധനാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എല്ലാ നിയമനങ്ങളും നടത്തിയത്.
മധ്യപ്രദേശിൽ പാർട്ടി പ്രതിസന്ധി നേരിടുന്ന സമയത്താണ് ജ്യോതിരാജ്യ സിന്ധ്യ ബിജെപിയിൽ ചേരാൻ പാർട്ടി വിട്ടത്. സംസ്ഥാന പ്രസിഡന്റുമാരെയും മറ്റ് ഭാരവാഹികളെയും നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഡല്‍ഹിയിലെ പാർട്ടി ഹൈക്കമാൻഡിനെ ഉണർത്താൻ ഇത് കാരണമായിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സിദ്ധരാമയ്യയെ കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ നിയമസഭാ നേതാവുമായി തുരടാന്‍ എ.ഐ.സി.സി തീരുമാനിച്ചു.
ഡി കെ ശിവകുമാറിന്റെ അടുത്ത അനുയായി എംഎൽസി നാരായണസ്വാമിയെ നിയമസഭാ സമിതിയിലെ ചീഫ് വിപ്പായി പാർട്ടി നിയമിച്ചു.
Post Your Comments