റോം : ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ്-19. ഇറ്റലിയില്‍ വൈറസ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 168 പേര്‍. രോഗബാധ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് വൈറസ് ബാധയില്‍ 631 പേര്‍ മരിക്കുകയും പതിനായിരത്തിലധികം പേരില്‍ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം നാലായിരത്തില്‍ അധികം ആളുകളാണ് കൊവിഡ് വൈറസ് ബാധയില്‍ മരണപ്പെട്ടത്. അതേസമയം തുര്‍ക്കിയില്‍ ആദ്യ കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡ്-19 ബാധിച്ചുള്ള ആദ്യ മരണം ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ റിപ്പോർട്ട് ചെയ്തു. കാസബ്ലാങ്കയിൽ ചികിത്സയിലായിരുന്ന 89 വയസുകാരിയാണ് മരണപ്പെട്ടത്. ഇറ്റലിയിലെ ബൊലോഗ്നയിൽനിന്ന് കഴിഞ്ഞയാഴ്ച മൊറോക്കോയിലെത്തിയ ഇവർ രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ഇതോടെ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഇറ്റലിയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും മൊറോക്കോ സർക്കാർ നിർത്തിവച്ചു. അതേസമയം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊറോണ മരണമാണിത്. കഴിഞ്ഞയാഴ്ച ഈജിപ്തിലായിരുന്നു വൈറസ് ബാധയേറ്റുള്ള ആഫ്രിക്കയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.
പാക്കിസ്ഥാനിൽ ഒന്‍പതു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കറാച്ചിയിൽ ഒൻപത് പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം ഉയർന്നതെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സിറിയയിൽനിന്നും ലണ്ടനിൽനിന്നും കറാച്ചിയിൽ എത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് ഇവരുമായി സന്പർക്കം പുലർത്തിയവരെ നിരീക്ഷിച്ചു വരികയാണ്. ഇറാൻ – പാക്കിസ്ഥാൻ അതിർത്തിയിൽ മൂവായിരത്തോളം തീർഥാടകരെ രണ്ടാഴ്ചയായി ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. കാൽനടയായി ഇറാനിൽനിന്നു വന്നവരാണ് ഇവരിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ടുകൾ.
യുഎഇയിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 15 പേരിൽ കൂടി കോവിഡ് 19. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലായി ഉയർന്നു. ഇതിൽ ആറുപേർ ഇന്ത്യക്കാരെന്നാണ് റിപ്പോർട്ട്. അതേസമയം സന്ദർശിച്ച രാജ്യങ്ങളുടേയും രോഗലക്ഷണങ്ങളുടേയും വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കിൽ കടുത്ത ശിക്ഷയുണ്ടാകുമെന്നു ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പു നൽകി.
കുവൈറ്റിൽ വിദേശികൾക്കു നൽകുന്നത് നിർത്തിവച്ചു. തൊഴിൽ വിസയ്ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ബഹ്റൈനിൽ ഐസൊലേഷനു വിധേയമാകാത്തവർക്കു മൂന്നു മാസം തടവും പതിനായിരം ദിനാർ വരെ പിഴയും ശിക്ഷ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
ഒമാനിൽ കോവിഡ്–19: ബാധിച്ച ഒൻപത് പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ക്കിടെ രാജ്യത്ത് 18പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ ഇറാനിൽ നിന്നും,ഒരാള്‍ ഇറ്റലിയിലെ മിലാനില്‍ നിന്നും വന്നവരാണ്. 3,000ത്തോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇറാന്‍, ഇറ്റലി, ഈജിപ്ത് തുടങ്ങി കൊറോണ ബാധിത രാഷ്ട്രങ്ങളില്‍ നിന്നും 14 ദിവസത്തിനിടെ മടങ്ങിയെത്തിയവരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലുള്ളത്.
ഇന്ത്യയില്‍ കൂടുതൽ കൊവിഡ്19 ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേന്ദ്ര സർക്കാർ കർശന യാത്ര നിർദേശങ്ങൾ ഏർപ്പെടുത്തി. വിദേശയാത്രകൾ നടത്തുന്നവർ രോഗം വരാതിരിക്കാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും, ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാൻ, ഇറ്റലി അടക്കമുള്ള കൊവിഡ് 19 പടരുന്ന വിവിധ രാജ്യങ്ങളില്‍ യാത്രകൾ നടത്തിയവർ 14 ദിവസത്തേക്ക് സ്വയം കരുതൽ സംരക്ഷണയിൽ തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഈ മാസം 11 ന് മുൻപ് നൽകിയ ഫ്രാൻസ്, ജർമ്മനി, സ്പെയിന്‍ പൗരന്മാർക്കുള്ള വിസയും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 55 പേർക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്.
Post Your Comments