സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ വേദനസംഹാരികളുടെ ഉപയോഗം കൂടുന്നതായി പഠനം. ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എ.ഐ.ഐ.എം.എസ്) ?ഗവേഷകരാണ് പഠനം നടത്തിയത്. 206 സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളും 194 സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവരിലുമാണ് പഠനം നടത്തിയത്.
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ 94 ശതമാനവും വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി വേദനസംഹാരികള്‍ ഉപയോഗിക്കുന്നവരാണെന്നാണ് പഠനത്തില്‍ തെളിഞ്ഞു. സ്മാര്‍ട്ട് പോണ്‍ ഉപയോഗിക്കാത്തവരില്‍ 81 ശതമാനമാണ് വേദനസംഹാരികളുടെ ഉപയോഗം.
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ മാസത്തില്‍ ശരാശരി എട്ടുഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ അഞ്ച് ഗുളികകള്‍ മാത്രമേ കഴിക്കുന്നുള്ളൂ. വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം തലവേദന ഉള്‍പ്പെടെ ഒട്ടേറെ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷക ദീപ്തി വിഭാ പറഞ്ഞു. ന്യൂറോളജി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.
Post Your Comments