Latest NewsKeralaNews

കൊറോണയെ മുതലാക്കി കച്ചവടക്കാര്‍; മാസ്‌ക്കുകള്‍ പൂഴ്ത്തിവെച്ചും അമിതവില ഈടാക്കിയും വില്‍പ്പന

കോട്ടയം: കൊറോണയെയും മുതലാക്കാനൊരുങ്ങി കച്ചവടക്കാര്‍. പൂഴ്ത്തിവെപ്പും അമിത വില ഈടാക്കിയും കച്ചവടം പൊടിക്കുന്നു. മുഖാവരണത്തിനും അണുനാശിനികള്‍ക്കും ആവശ്യക്കാരേറിയതോടെയാണ് അമിതവില ഈടാക്കി കച്ചവടം നടത്തുന്നത്.

സാധാരണ മുഖാവരണത്തിന്റെ അഞ്ചെണ്ണമുള്ള പായ്ക്കറ്റിന് 20രൂപയാണ്. പക്ഷേ, മുഖാവരണം ഒന്നിന് പത്തും ഇരുപതും രൂപവരെ ഈടാക്കുകയാണ് കടക്കാരിപ്പോള്‍. പായ്ക്കറ്റില്‍ വില്‍ക്കുന്ന മുഖാവരണത്തിന്റെ വില അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പായ്ക്കറ്റോടെ വില്‍ക്കാതിരിക്കുക എന്ന രീതിയാണ് ഇവര്‍ പ്രയോഗിക്കുന്നത്. കൂടുതല്‍ എണ്ണം ആവശ്യപ്പെട്ടവര്‍ക്കുപോലും ഒരുമിച്ച് നല്‍കാതെ ഒന്നുംരണ്ടും മാത്രം നല്‍കി. നിലവാരം കൂടിയ മുഖാവരണത്തിന് ചിലര്‍ 150 രൂപ വരെ ഈടാക്കിയപ്പോള്‍ മറ്റുചില കടകള്‍ 250 രൂപ വരെ ഈടാക്കിയെന്നും പരാതി ഉയര്‍ന്നു. അണുനാശിനികള്‍ക്കും അമിത വിലയാണ് ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button