Latest NewsKeralaNews

കോവിഡ് 19: വിമാനത്താവളത്തിൽ പിടിയിലായ പോക്‌സോ കേസിലെ പ്രതിയെ ജയിലിലടക്കാൻ കൂട്ടാക്കാതെ അധികൃതർ

കാസര്‍കോട്: സംസ്ഥാനത്ത് കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിൽ പിടിയിലായ പോക്‌സോ കേസിലെ പ്രതിയെ ജയിലിലടക്കാൻ കൂട്ടാക്കാതെ അധികൃതർ. മലേഷ്യയില്‍ നിന്നും വിമാനത്താവളത്തിലെത്തിയപ്പോള്‍ ആണ് പോക്‌സോ കേസിലെ പ്രതിയെ ജയിലില്‍ കയറ്റാന്‍ ജയിലധികൃതര്‍ തയ്യാറാകാതിരുന്നത്.

കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ മറ്റ് തടവുകാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ജയിലധികൃതര്‍ പ്രതിയെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതിരുന്നത്. ജയിലധികൃതരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇയാളെ പിന്നീട് പോലീസ് കാവലില്‍ ഐസോലേഷന്‍ വാര്‍ഡിലേക്ക് നിരീക്ഷണത്തിനായി മാറ്റി.

മഞ്ചേശ്വരം പോലീസ് റ്റേഷന്‍ പരിധിയിലെ പോക്‌സോ കേസിലെ പ്രതിയെയാണ് നിരീക്ഷണത്തിലാക്കിയത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇയാളെ എമിഗ്രഷന്‍ വിഭാഗം പിടികൂടി മഞ്ചേശ്വരം പോലീസിന് വിവരം കൈമാറിയത്.

പോലീസ് ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് മഞ്ചേശ്വരത്ത് എത്തിക്കുകയും കാസര്‍കോട് മജിസ്‌ട്രേട്ട് മുമ്ബാകെ ഹാജരാക്കി റിമാന്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്ക് രോഗലക്ഷണമൊന്നും കണ്ടില്ലെങ്കിലും വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ ഭരണകൂടം നേരത്തേ അറിയിച്ച പശ്ചാത്തലത്തിലാണ് ജയിലധികൃതര്‍ പ്രതിയെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button