Latest NewsIndiaNews
Trending

മധ്യപ്രദേശിൽ വൻ രാഷ്ട്രീയ പ്രതിസന്ധി :കമൽനാഥ് മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിമാർ കൂട്ടത്തോടെ രാജി വച്ചു .

, കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യയെ ഒത്തുതീർപ്പിനായി  സോണിയ ഗാന്ധി വിളിച്ചു വരുത്തിയിട്ടുണ്ട്.  അവസാനവട്ട ചർച്ചകൾ പുരോഗമിക്കുന്നു . . വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭാ സീറ്റും മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി ചീഫ് സ്ഥാനവും സിന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .

ഭോപ്പാൽ : കമൽനാഥ് മന്ത്രിസഭയിലെ കാബിനറ്റ്  മന്ത്രിമാർ കൂട്ടത്തോടെ രാജി വച്ചതായി റിപ്പോർട്ടു വരുന്നു . ഭോപ്പാലിലെ മുഖ്യമന്ത്രി വസതിയിൽ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി കമൽനാഥ് രാജി സ്വീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യയെ ഒത്തുതീർപ്പിനായി  സോണിയ ഗാന്ധി വിളിച്ചു വരുത്തിയിട്ടുണ്ട്.  അവസാനവട്ട ചർച്ചകൾ പുരോഗമിക്കുന്നു . . വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭാ സീറ്റും മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി ചീഫ് സ്ഥാനവും സിന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .

അതേസമയം  ബിജെപിയുടെ മുതിർന്ന നേതാക്കളായ നേതാക്കളായ നരോട്ടം മിശ്രയും ശിവരാജ് സിംഗ് ചൌഹാനും ഇപ്പോൾ അമിത് ഷായുടെ വസതിയിലാണ് . 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 114 എം‌എൽ‌എമാരുണ്ട്. 107 പേർ ബിജെപിയാണ്. വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ബിജെപിയുടെ തീരുമാനത്തെക്കുറിച്ച് സൂചനകൾ വരുന്നുണ്ട് .

shortlink

Post Your Comments


Back to top button