Latest NewsNewsInternational

ഇന്നും നാളെയും മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

മസ്‌കത്ത്:  ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടായതിനാല്‍ മസ്‌ക്കത്തില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ന്യൂനമര്‍ദത്തിന്റെ ഫലമായി വടക്കന്‍ ഗലവര്‍ണറേറ്റുകളിലാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടിയോടുകൂടിയും കൂടാതെ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു.

മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, മസ്‌ക്കത്ത്, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ വാദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുസന്ദമിലും ഒമാന്‍ കടലിന്റെ തീരങ്ങളില്‍ തിരമാലകള്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. കടലില്‍ പോകുന്നവരും ഒപ്പം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവരും ജാഗ്രതപാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button