ചണ്ഡിഗഡ്: വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം. പഞ്ചാബിൽ സംഗ്രൂർ ജില്ലയിലെ സുനം പട്ടണത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 30-32 വയസുള്ള ദമ്പതികളും ആറും എട്ടും വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളുമാണു മരിച്ചത്. കുടുംബനാഥിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പരിക്കേറ്റു.പ്രദേശത്ത് രണ്ടു ദിവസമായി പെയ്ത കനത്ത മഴയാണ് അപകടത്തിലേക്കു നയിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments