KeralaLatest NewsNews

വനിതാ ദിനത്തില്‍ മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ച സ്‌നേഹയോട് പ്രധാനമന്ത്രിയുടെ അക്കൗണ്ടിന്റെ പാസ്‌വേഡ് തരാമോ എന്ന് ചോദ്യം; കിടിലൻ മറുപടി നൽകി യുവതി

ന്യൂഡൽഹി: ലോക വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഏഴ് വനിതകള്‍ക്ക് നിയന്ത്രിക്കാനായി നൽകിയിരുന്നു. ‘അന്താരാഷ്ട്ര വനിതാദിനത്തിന് ആശംസകള്‍. സ്ത്രീശക്തിയുടെ ഉത്സാഹത്തിനും വിജയങ്ങള്‍ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് പറഞ്ഞതുപോലെ തന്നെ, സോഷ്യല്‍ മീഡിയ ഞാന്‍ അക്കൗണ്ട് സൈന്‍ ഓഫ് ചെയ്യുന്നു. എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ദിവസം മുഴുവന്‍ വിജയം കൈവരിച്ച ഏഴ് വനിതകള്‍ അവരുടെ ജീവിത യാത്രകള്‍ പങ്കുവെക്കുകയും സംവദിക്കുകയും ചെയ്യും, എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read also:എയർപോർട്ടിലെ പരിശോധനയിൽ നിന്നും രക്ഷപെട്ട് വീട്ടിലേക്ക്; ആശുപത്രിയിലും ഇറ്റലിയിൽ നിന്നും വന്ന വിവരങ്ങൾ മറച്ചുവെച്ചു; ഒടുവിൽ മറച്ചുവെന്ന കോറോണബാധ സര്‍ക്കാര്‍ ആശുപത്രി അധികൃതർ കണ്ടെത്തിയത് ഇങ്ങനെ

ഫുഡ് ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്നേഹ മോഹന്ദോസായിരുന്നു അതിൽ ഒരാൾ. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ പാസ് വേര്‍ഡ് തിരക്കിയ ഉപയോക്താവിന് മോദിയുടെ അക്കൗണ്ടില്‍ നിന്നും തന്നെ സ്‌നേഹ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. പുതിയ ഇന്ത്യക്കായി ലോഗിന്‍ ചെയ്തുകൊണ്ടിരിക്കൂ എന്നാണ് സ്‌നേഹ കൊടുത്ത മറുപടി. സ്‌നേഹയുടെ മറുപടിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളാണ് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button