ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ സമരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതില്‍ ഹര്‍ഷ് മന്ദര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. ഡൽഹി പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. കോടതിയും പാര്‍ലമെന്റും നീതി നല്‍കില്ലെന്നും തെരുവിലാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു പ്രസംഗം.
അതേസമയം, സുപ്രീം കോടതിയെപ്പറ്റി ഹർഷ് മന്ദർ അപകീർത്തിപരമായി പ്രസംഗിച്ചുവെന്ന ആരോപണത്തിന് തെളിവുനൽകുന്ന ഒരു വീഡിയോകൂടി പുറത്തുവന്നതായി സോളിസിറ്റർ ജനറൽ തുഷാർമേത്ത സുപ്രീംകോടതിയെ അറിയിച്ചു. ഹർഷ് മന്ദറിനെതിരേ ഡൽഹി പോലീസ് നൽകിയ കോടതിയലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ടുള്ള വാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഡൽഹി പോലീസിന്റെ ഹർജിയിൽ മറുപടിനൽകിയോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മന്ദറിന്റെ അഭിഭാഷക കരുണാ നന്തിയോട് ആരാഞ്ഞു. മന്ദറിന്റെ പ്രസംഗം പൂർണമായും വായിച്ചുനോക്കേണ്ടതാണെന്നും വിവാദപരമായോ സുപ്രീംകോടതിയെ അപകീർത്തിപ്പെടുത്തുന്നതായോ ഉള്ള പരാമർശങ്ങൾ പ്രസംഗത്തിലില്ലെന്നും മന്ദറിനായി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു.
ALSO READ: ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന് കോൺഗ്രസ് സഖ്യ കക്ഷി സർക്കാർ
അതേസമയം, ഡൽഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഹൈക്കോടതി ഈ മാസം 12ലേക്ക് മാറ്റി. നേരത്തെ ഏപ്രില്‍ 13ന് ഹര്‍ജികള്‍ പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഉടന്‍ കേള്‍ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രസംഗം, പോലീസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം, ഇരകള്‍ക്കുള്ള സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ഹര്‍ജികള്‍.
Post Your Comments