Latest NewsIndia

കൊറോണ : പ്രത്യേക സജ്ജീകരണമൊരുക്കി പ്രതിരോധ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സൈന്യം , വ്യോമസേന അന്താരാഷ്ട്ര സംയുക്ത പരിശീലനങ്ങള്‍ മാറ്റിവച്ചു

ഇന്ത്യയിലെ വിവിധ മേഖലകളിലായി സൈന്യത്തിന്റെ നേതൃത്വത്തിലാണ് കേന്ദ്രം സജ്ജീകരിക്കുക.

ന്യൂഡല്‍ഹി: രാജ്യത്ത കൊറോണ ബാധ വിവിധ സ്ഥലങ്ങളില്‍ വ്യാപിക്കുന്നത് കണക്കിലെടുത്ത് സൈന്യത്തിന്റെ ചികിത്സാവിഭാഗം ശക്തമായ സംവിധാനങ്ങളൊരുക്കുന്നു. ആദ്യ ഘട്ടത്തില്‍ വിദേശത്തുനിന്നുള്ളവരെയടക്കം പാര്‍പ്പിച്ചിരുന്ന ചികിത്സാ കേന്ദ്രത്തിന് പുറമേ 1500 പേരെ താമസിപ്പിക്കാന്‍ പറ്റിയ കേന്ദ്രമാണ് സൈന്യം ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ മേഖലകളിലായി സൈന്യത്തിന്റെ നേതൃത്വത്തിലാണ് കേന്ദ്രം സജ്ജീകരിക്കുക.

സൈനികര്‍ക്ക് വ്യക്തിപരമായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തില്‍ നഗരങ്ങളിലെ മറ്റ് ഷോപ്പിംഗ് മാളുകളും സന്ദര്‍ശിക്കുന്നതിന് പകരം സൈനിക കേന്ദ്രങ്ങളിലെ സ്റ്റോറുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. മാത്രമല്ല വിദേശയാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍, സൂരത്ഗഡ്, സെക്കന്ദ്രാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ കരസേനാ കേന്ദ്രങ്ങളിലാണ് സംവിധാനമുണ്ടാക്കുക.

ഹൈദരാബാദ് വെറ്റിനറി ഡോക്ടർ ബലാത്സംഗക്കേസിൽ പൊലീസ് കൊലപ്പെടുത്തിയ പ്രതിയുടെ ഭാര്യ പ്രസവിച്ചു

വിശാഖപട്ടണം കേന്ദ്രീകരിച്ച്‌ വ്യോമസേന തീരുമാനിച്ചിരുന്ന സംയുക്ത രാഷ്ട്ര പരിശീല നപരിപാടികള്‍ കൊറോണ പ്രതിരോധത്തിനായി മറ്റൊരു സമയത്തേക്ക് മാറ്റിവച്ചു. ഇതിനോടൊപ്പം മനോഹര്‍ പരീക്കര്‍ പ്രതിരോധ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീരുമാനിച്ചിരുന്ന സെമിനാറുകളും മാറ്റിവച്ചതായി വ്യോമസേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button