Latest NewsArticleNewsPrathikarana VedhiWriters' Corner
Trending

റേറ്റിംഗിനു വേണ്ടി എരിതീയിൽ എണ്ണയൊഴിക്കുന്നവരോട് സ്നേഹത്തോടെ ,വേദനയോടെ രണ്ട് വാക്ക്

2014 മെയ്‌ 16-ന് മുന്‍പുവരെ ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധിച്ചിരുന്ന മലയാള സാംസ്കാരിക മതനിരപേക്ഷയുടെ വക്താക്കളെന്നവകാശപ്പെട്ടിരുന്ന വാര്‍ത്താചാനലുകൾ മേല്‍പറഞ്ഞ തീയതിക്കുശേഷം ദേശീയരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കാതെ ഭരണകൂടത്തിനെതിരെ വാർത്തകൾ വിളമ്പുന്ന തിരക്കിലായിരുന്നു.

അഞ്ജു പാർവ്വതി പ്രഭീഷ് 

ഏഷ്യാനെറ്റിനും മീഡിയാവണ്ണിനും 48 മണിക്കൂർ സംപ്രേക്ഷണ വിലക്കെന്ന വാർത്ത കേട്ടപ്പോൾ ഏറ്റവുമധികം സന്തോഷിച്ചിട്ടുണ്ടാവുക ആരായിരിക്കും?
ഇരുചാനലിന്റെയും കുത്തകമുതലാളിമാരും അതിൽ പണിയെടുക്കുന്ന കുഴലൂത്തുക്കാരായ മാധ്യമനാറികളുമായിരിക്കും. കാരണം ആസനത്തിൽ ആലു മുളച്ചാൽ അതും തണലായി കൊണ്ടുനടക്കുന്ന ഇവറ്റകൾക്ക് വിലക്കിന്റെ പേരും പറഞ്ഞ് മൗദൂദികളുടെയും ഇടതുപക്ഷബുദ്ധിജീവികളുടെയും പിന്തുണകൂട്ടി റേറ്റിംഗ് കൂട്ടാനുളള പുതിയ വഴിയാക്കി മാറ്റും  വിലക്കും പിന്നീട് അതിന്റെ പിൻവലിക്കലുമെല്ലാം..

ഡൽഹി! 1984നു ശേഷം വീണ്ടുമൊരു രക്ത കലുഷിതമായ കലാപത്തിലേയ്ക്ക് ഡൽഹിയെന്ന നമ്മുടെ രാജ്യതലസ്ഥാനം വഴി മാറിയപ്പോൾ അത് വച്ച് രാജ്യമാകമാനം പടരുന്ന രീതിയിൽ ഒരു വർഗ്ഗീയകലാപത്തിനു കോപ്പുകൂട്ടിയവരാണ് ഈ രണ്ടു ചാനലുകളും.ഇവറ്റകളുടെ ലക്ഷ്യം കേരളത്തിൽ ഒരു മൂന്നാം മാറാട് കലാപമുണ്ടാക്കുകയെന്നത് മാത്രമായിരുന്നു.
സംഘര്‍ഷ ബാധിത മേഖലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടിംഗിനു മാധ്യമങ്ങൾ പാലിക്കേണ്ട ഒരുപാട് മാനദണ്ഡങ്ങളുണ്ട് ഡൽഹി കലാപ.വുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റും മീഡിയാവണ്ണും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു മാത്രമല്ല തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യാനായിരുന്നു ഇരു ചാനലുകളും ശ്രമിച്ചത്.ആരാണ് യഥാർത്ഥത്തിൽ ഇങ്ങനൊരു കലാപം അഴിച്ചുവിട്ടതെന്ന ഉറവിടത്തിലേയ്ക്ക് എത്തിച്ചേരാതെ ന്യൂനപക്ഷക്കാർ ആക്രമിക്കപ്പെടുന്നു, വംശീയ ഉന്മൂലനമാണ് നടക്കുന്നത്, ഗുജറാത്ത് മോഡൽ ആണ്, പള്ളികൾ കത്തിക്കുന്നു തുടങ്ങിയ രീതിയിലായിരുന്നു തത്സമയ റിപ്പോർട്ടിങ്ങ് നടത്തിയത്.

മീഡിയവണ്‍ ചാനലില്‍ റിപ്പോര്‍ട്ടര്‍ ഹസനുള്‍ ബന്ന നല്‍കിയ ഫോണ്‍ ഇന്നില്‍ കലാപകാരികള്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ വെടി ഉതിര്‍ത്തുവെന്നാണ് പറഞ്ഞത്.പോലിസ് നോക്കി നില്‍ക്കെയാണ് വെടി ഉതിര്‍ത്തതെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു.ഒരു സംഘർഷമേഖലയിൽ നിന്നും ഇത്തരത്തിൽ ഒരു മതവിഭാഗത്തിനു നേരേ മാത്രമാണ് ആക്രമണമെന്നു വിളിച്ചുപ്പറയുമ്പോൾ അതുണ്ടാക്കുന്ന വ്യാപകപ്രത്യാഘാതം എന്തെന്നു ചിന്തിക്കാതെ റേറ്റിംഗിനു വേണ്ടി മാത്രം നടത്തുന്നതാണോ മാധ്യമധർമ്മം?

അക്രമങ്ങൾ നടത്താൻ പൊലീസ് തന്നെ മൗനാനുവാദം കൊടുക്കുന്നുവെന്നും തന്നോടും മതം ചോദിച്ചുവെന്നും പതിനാറു വര്‍ഷമായി ഡല്‍ഹിയിലിലുള്ള താൻ ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല’യെന്നുമാണ് ഏഷാനെറ്റ് ന്യൂസ് ഡൽഹി റിപ്പോർട്ടർ പി.ആർ സുനിൽ പ്രേക്ഷകരോട് പങ്കുവച്ച റിപ്പോർട്ടിംഗ്. “സംഘടിത ആക്രമം എന്ന് മാത്രം പറഞ്ഞാല്‍പോരാ. ആസൂത്രിത സംഘടിത ആക്രമമാണ് നടക്കുന്നത്. ഒരുസംഘം ആളുകള്‍ വടിയും പിടിച്ച് പൊലീസിനുമുന്നിലൂടെ പോകുന്നു. അവര്‍ നേരെ പോയി പള്ളിക്കകത്ത് കയറുന്നു.പിന്നീട് പള്ളിയില്‍ നിന്ന് തീഉയരുകയാണ്. പള്ളിക്കകത്ത് നിന്ന് വെടിയൊച്ചയും കേട്ടു. ഇതെല്ലാം നടക്കുമ്പോള്‍ പൊലീസ് തോക്കും പിടിച്ച് നോക്കി നില്‍ക്കുകയായിരുന്നു. പള്ളി ഏതാണ്ട് പൂര്‍ണമായും കത്തി രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിന്‍ എത്തിയത്. വാഹനങ്ങളെല്ലാം തടഞ്ഞ് നിര്‍ത്തി മതവും പേരും ചോദിക്കുകയാണ്. ജയ്ശ്രീറാം വിളിച്ചാണ് അക്രമി സംഘം അഴിഞ്ഞാടുന്നത്. ജഫ്രദാബാദില്‍ പ്രകടനം നടത്താന്‍ ബിജെപി നേതാവ് കപില്‍മിശ്ര ആഹ്വാനം ചെയ്തതിനുശേഷമാണ് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. ” ആ പള്ളി കത്തിച്ചുവെന്ന വാർത്ത മാത്രം മതി കേരളമൊട്ടാകെ വർഗ്ഗീയകലാപം ആളിപ്പടരാൻ.

കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് 400 ൽ അധികം കുത്തുകൾ ആയിരുന്നു. ഇസ്ലാമിക സ്റ്റേറ്റ് ഭീകരരോ, താലിബാനോ, പാക്കിസ്ഥാൻ സൈന്യമോ പോലും ഇത്രയും ഭീകരമായി ഒരു മനുഷ്യനെ കൊന്നിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷെ മാധ്യമ സഖാക്കൾക്ക് അത് വാർത്തയേ അല്ലായിരുന്നു.ജാമിയയിൽ രണ്ട് വിദ്യാർത്ഥികളെ പൊലീസ് വെടിവെച്ചു കൊന്നു എന്നും, പള്ളി പൊളിച്ചു എന്നും ഒക്കെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ പ്രാകൃതമായി കൊന്ന വാർത്ത പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്ന് 15 മണിക്കൂറുകൾ കഴിഞ്ഞിട്ടും വാർത്ത കൊടുക്കാതെ മാറ്റിവയ്ക്കാൻ ശ്രദ്ധിച്ചിരുന്നു.

മീഡിയാവൺ ചാനലിന്റെ റിപ്പോർട്ടിംഗ് രീതി കണ്ടിട്ട് അദ്ഭുതമൊന്നും തോന്നിയില്ല.കാരണം അവർ അങ്ങനെയേ ചെയ്യൂ.ഒരു പരിധി വരെ അങ്ങനെ ചെയ്യാനേ അവർക്ക് കഴിയൂ.ഇവിടെ മിഡിൽ ഈസ്റ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അൽ ജസീറ ചാനൽ കാണിച്ച വാർത്തകളും വീഡിയോ ക്ലിപ്പിംഗ്സും കണ്ട അറബ്നാടുകളിലെ ആളുകൾ കരുതിയത് ഡൽഹിയിൽ മുസ്ലീമുകൾക്കെതിരെ വംശീയകൂട്ടക്കൊല നടക്കുന്നുവെന്നായിരുന്നു.മതം ആണ് ഈ ചാനലുകളുടെ തുറുപ്പുചീട്ട്.പക്ഷേ നേരോടെ നിർഭയം നിരന്തരം എന്ന ടാഗ് ലൈനുള്ള ഏഷ്യാനെറ്റോ? അവർ ആ ദിവസം നുണയോടെ നിർഭയം നിരന്തരമായി വിദ്വേഷപ്രചരണം നടത്തുകയായിരുന്നു.

എന്നു മുതൽക്കാണ് കേരളത്തിലെ വാർത്താമാധ്യമങ്ങളും ചാനലുകളും വിഷം വമിക്കുന്ന തരം ഉത്തരേന്ത്യൻ വാർത്തകൾ മാത്രം ഫോക്കസ് ചെയ്യുകയും ദേശീയതയെ അപമാനിക്കുന്നതരത്തിൽ വാർത്തകൾ പടയ്ക്കാനും തുടങ്ങിയതെന്ന് ഓർമ്മയുണ്ടോ?
2014 മെയ്‌ 16-ന് മുന്‍പുവരെ ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധിച്ചിരുന്ന മലയാള സാംസ്കാരിക മതനിരപേക്ഷയുടെ വക്താക്കളെന്നവകാശപ്പെട്ടിരുന്ന വാര്‍ത്താചാനലുകൾ
മേല്‍പറഞ്ഞ തീയതിക്കുശേഷം ദേശീയരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കാതെ ഭരണകൂടത്തിനെതിരെ വാർത്തകൾ വിളമ്പുന്ന തിരക്കിലായിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തിലേറിയ അന്നുതൊട്ടിന്നോളം സര്‍ക്കാര്‍ ചെയ്ത പലപ്രവര്‍ത്തികളെയും പൂര്‍ണമായും വെളിപ്പെടുത്താതിരിക്കുക മാത്രമല്ല, വിദ്വേഷപരമായ രീതിയിൽ വാർത്തകളെ വളച്ചൊടിക്കാനും തുടങ്ങിയെന്നതാണ് സത്യം. ദേശീയമാധ്യമങ്ങൾ വിളിച്ചുപ്പറയുന്ന സത്യങ്ങളെ മനസ്സിലാക്കാനോ കാണാനോ കഴിയാത്ത ശരാശരി മലയാളിയെ ഈ രീതിയിൽ കബളിപ്പിച്ച് മോദി വിരുദ്ധ തരംഗം ഉണ്ടാക്കാനാണ് ഇവിടുത്തെ മാധ്യമങ്ങൾ ശ്രമിച്ചത്.

കലാപം കെട്ടടങ്ങി. പാവപ്പെട്ട കുറേ മനുഷ്യരുടെ ജീവനും ജീവിതവും നഷ്ടമാക്കിയ കലാപത്തിനു ശേഷം ഇപ്പോൾ വിലക്കും വിലക്കു പിൻവലിക്കലുമായി ബന്ധപ്പെട്ട വാർത്തകളുമായി ചാനലുകൾ വീണ്ടും പഴയ പല്ലവി തുടങ്ങിയിട്ടുണ്ട്. മൂലധനത്തിന്റെയും മാധ്യമമുതലാളിയുടേയും യുക്തികള്‍ വാര്‍ത്തയെ സ്വാധീനിക്കുന്നത് പതിവാണെങ്കിലും സമൂഹം മൊത്തം പരിഭ്രാന്തരായിരിക്കുന്ന അവസരത്തില്‍ പുരകത്തിച്ച് വാഴവെട്ടാനുള്ള ശ്രമം മാധ്യമസ്വാതന്ത്ര്യം എന്ന യുക്തികൊണ്ട് ന്യായീകരിക്കാനാവില്ല. സ്വാതന്ത്ര്യത്തിനൊപ്പം ചേര്‍ത്തുവെക്കേണ്ട മാധ്യമധാര്‍മ്മികത എന്ന അടിസ്ഥാന തത്വത്തെ സൗകര്യപൂര്‍വ്വം മറന്നുകളയുകയാണ് പുതിയ ദൃശ്യമാധ്യമ സംസ്കാരം. മലയാള ദൃശ്യമാധ്യമ രംഗത്തെ വാര്‍ത്താറിപ്പോർട്ടിംഗിന്റെ പൊതുമാതൃകയെ ഒന്നുകൂടി തെളിച്ചുകാണിക്കുകയാണ് ഡൽഹി കലാപം.

മാധ്യമങ്ങൾ. ജനാധിപത്യത്തിന്റ ‘കാവൽനായ്ക്കൾ’” എന്ന വിശേഷണത്തിൽ നിന്നും ജനാധിപത്യത്തിന്റെ കശാപ്പുക്കാർ എന്ന രീതിയിൽ മാറിയപ്പോൾ നഷ്ടമായത് നിഷ്പക്ഷമായ ഇടപെടലുകളിലൂടെയും സത്യസന്ധമായ വാര്‍ത്തകളിലൂടെയും സമൂഹത്തില്‍ ക്രിയാത്മകമായ മാഒരു വാര്‍ത്ത പോലും തമസ്കരിക്കപ്പെട്ടു പോകാതെ വാര്‍ത്തകള്‍ കണ്ടെത്തുക, അവ ചിത്രങ്ങളോടും കൃത്യമായ വിവരണങ്ങളോടും കൂടി ശേഖരിക്കുക വിതരണം ചെയ്യുക അത് എഡിറ്റു ചെയ്യുക സത്യസന്ധമായി പ്രസിദ്ധീകരിക്കുക അത് ജന മനസ്സുകളില്‍ എത്തിക്കുക ഇത്രയുമാണ് അല്ലെങ്കില്‍ ആയിരിക്കണം പത്രപ്രവര്‍ത്തനം. വാര്‍ത്തകള്‍ സൃഷ്ടിക്കല്‍ അല്ല മാധ്യമ ധര്‍മ്മം .മറിച്ച് വസ്തുനിഷ്ടമായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയെന്നതാണെന്ന് ഇവരിനി എന്നായിരിക്കും പഠിക്കുക?

shortlink

Post Your Comments


Back to top button