Latest NewsIndia

അങ്കിത് ശര്‍മ്മയുടെ കൊലപാതകം: കെട്ടിടത്തിലുണ്ടായിരുന്ന താഹിര്‍ ഹുസൈന്റെ ഒളിവിലുള്ള സഹോദരൻ ഷാ ആലത്തിനെ ഡല്‍ഹി പോലീസ് തിരയുന്നു

കീഴടങ്ങല്‍ അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ എഎപി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. താഹിര്‍ ഹുസൈന്‍ ഇന്നലെയാണ് അറസ്റ്റിലായത്. കീഴടങ്ങല്‍ അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അങ്കിത് ശര്‍മ്മയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ താഹിര്‍ ഹുസൈന്‍ നാടകീയമായി കോടതിയില്‍ എത്തുകയായിരുന്നു.അതേസമയം ഗോകുല്‍പുരിയില്‍, ചാന്ദ് ബാഗിലുണ്ടായ അക്രമത്തിലും കലാപത്തിലും പോലീസ് തിരയുന്നവരുടെ പട്ടികയില്‍ താഹിര്‍ ഹുസൈന്റെ സഹോദരനുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ വധിക്കപ്പെട്ട കെട്ടിടത്തിനുള്ളിലും ഷാ ആലം ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ വെളിപ്പെടുത്തുന്നു.

ഇതിലെ പ്രധാന പ്രതി, മുന്‍ ആം ആദ്മി കൗണ്‍സിലറായ താഹിര്‍ ഹുസൈനാണ്. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ കലാപത്തിന് ദൃക്സാക്ഷി മൊഴികളില്‍, ഷാ ആലത്തിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ അന്വേഷിക്കുകയാണ് ഇയാള്‍ ഒളിവിലാണെന്ന് മനസ്സിലാകുന്നത്. ഡല്‍ഹി കലാപങ്ങളില്‍ ഏറ്റവും രൂക്ഷമായ ആക്രമണം നടന്ന ഭാഗമാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ്ബാഗ്, ജാഫറാബാദ്, ശിവ് വിഹാര്‍ എന്നിവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button