Latest NewsIndia

മ​ധ്യ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യെ കാ​ണാ​നി​ല്ലെ​ന്നു മ​ക​ന്‍റെ പ​രാ​തി

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ഹ​രി​യാ​ന​യി​ലേ​ക്കു മു​ങ്ങി​യ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി മ​ക​ന്‍റെ പ​രാ​തി. അ​നു​പു​ര്‍ എം​എ​ല്‍​എ ബി​ഷു​ലാ​ല്‍ സിം​ഗി​നെ (68) കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി​യാ​ണ് മ​ക​ന്‍ തേ​ഭാ​ന്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഭോ​പ്പാ​ലി​ലെ ടി​ടി ന​ഗ​ര്‍ പോ​ലീ​സ് പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബിജെപിയിലേക്ക് കൂറുമാറി ഹ​രി​യാ​ന​യി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്കു പോ​യ 10 എം​എ​ല്‍​എ​മാ​രി ലൊ​രാ​ളാ​ണ് ബി​ഷു​ലാ​ല്‍ സിം​ഗ്.

ഇ​വ​രി​ല്‍ ആ​റു പേ​ര്‍ ഭോ​പ്പാ​ലി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. 230 അം​ഗ സ​ഭ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 114 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ബി​ജെ​പി​ക്ക് 107 പേ​രു​ണ്ട്. നാ​ലു സ്വ​ത​ന്ത്ര​രും ബി​എ​സ്പി​യി​ലെ ര​ണ്ടം​ഗ​ങ്ങ​ളും എ​സ്പി​യി​ലെ ഒ​രം​ഗ​വും കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്നു. അതേസമയം മായാവതി ബിജെപിയുമായി ചർച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ചില മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

ഷഹീൻ ബാഗ് സമര പന്തൽ ശൂന്യം, മാധ്യമങ്ങൾ പഴയപോലെ പ്രാധാന്യം കൊടുക്കാതായതോടെ തിരക്ക് ഒഴിഞ്ഞു

ഹ​രി​യാ​ന​യി​ല്‍ തു​ട​ര്‍​ന്ന നാ​ല് എം​എ​ല്‍​എ​മാ​രി​ല്‍ ഹ​ര്‍​ദീ​പ് സിം​ഗ് ഡാം​ഗ് ഇ​ന്ന​ലെ നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു. ഇ​തോ​ടെ ബി​ഷു​ലാ​ല്‍ സിം​ഗു​ള്‍​പ്പെ​ടെ മൂ​ന്നു പേ​രാ​ണ് ഹ​രി​യാ​ന​യി​ലു​ള്ള​ത്.കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​യ ര​ഘു രാ​ജ് ക​ന്‍​സാ​ന, സ്വ​ത​ന്ത്ര എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗ് ഷേ​ര എ​ന്നി​വ​രാ​ണ് ഹ​രി​യാ​ന​യി​ല്‍ തു​ട​രു​ന്ന​ത്.

shortlink

Post Your Comments


Back to top button