കൊച്ചി: പ്രളയ ഫണ്ട് തുക തട്ടിയ കേസില്‍ അറസ്റ്റിലായ സിപിഎം പ്രാദേശിക നേതാവിനേയും ഭാര്യയേയും റിമാന്‍ഡ് ചെയ്‌ത് വിജിലന്‍സ് കോടതി. സിപിഎം പ്രാദേശിക നേതാവ് നിതിന്‍, ഭാര്യ ഷിന്റു, മഹേഷ് എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.
അതേസമയം, കേസിലെ മൂന്നാം പ്രതി സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം അന്‍വര്‍ ഇപ്പോഴും ഒളിവിലാണ്. ക്രൈംബ്രാഞ്ച് സംഘം അന്‍വറിനായി തെരിച്ചില്‍ തുടരുമ്പോഴും ആലുവയിലെ പാര്‍ട്ടി നേതാവിന്റെ സംരക്ഷണയിലാണ് ഇയാളെന്നാണ് സൂചന. കൂടാതെ അന്‍വറിന്റെ ഭാര്യ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കുവഴിയാണ് തട്ടിപ്പ് നടന്നത് എന്നതിനാല്‍ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ഒഴിയാന്‍ അന്‍വറിന്റെ ഭാര്യ റൗലയോട് പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് വിവരം.
ALSO READ: ബിജെപിയെ തോല്‍പ്പിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനോടൊപ്പം; -ഓം പ്രകാശ് രാജ്ബർ
കേസില്‍ ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള അഞ്ചു പേരില്‍ നാലുപേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. അന്‍വറിനെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം പറയുമ്പോഴും ഏരിയാ, ജില്ലാ കമ്മിറ്റി നേതാക്കളുടെ സംരക്ഷണയില്‍ തന്നെയാണ് പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കൂടുതല്‍ തുക തട്ടിയ അന്‍വര്‍ ഉള്ളതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നല്‍കുന്ന സൂചന.
Post Your Comments