ബംഗളൂരു: പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ്-1ന്റെ വിക്ഷേപണം മാറ്റിവച്ച് ഐഎസ്ആർഒ. സാങ്കേതിക തകരാറിനെ തുടർന്നാണ് വ്യാഴാഴ്ച നടത്താനിരുന്ന വിക്ഷേപണം നീട്ടിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി എഫ്10 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം നടത്താനിരുന്നത്. കൗണ്ട് ഡൗൺ തുടങ്ങിയ ശേഷം വിക്ഷേപണം മാറ്റി വക്കുകയായിരുന്നു.
The launch of GISAT-1 onboard GSLV-F10, planned for March 05, 2020, is postponed due to technical reasons. Revised launch date will be informed in due course.
— ISRO (@isro) March 4, 2020
പുതിയ തീയതി പിന്നീടു തീരുമാനിക്കുമെന്നു ഐഎസ്ആർഒ അറിയിച്ചു. എന്നാൽ സാങ്കേതിക തകരാർ എന്താണെന്നോ കൂടുതൽ വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഭൗമനിരീക്ഷണവും തത്സമയ വിവരവിനിമയവും ഉൾപ്പെടെ പ്രതിരോധരംഗത്ത് നിർണായക പ്രാധാന്യമുള്ള ഉപഗ്രഹമാണ് ജിസാറ്റ്-1.
Post Your Comments