Latest NewsKeralaNews

പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ ചില മുദ്രാവാക്യങ്ങൾ പാടില്ലെന്ന് കാന്തപുരം

കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഒരു കാരണവശാലും ഇസ്ലാമിക മുദ്രാവാക്യങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഭാരതത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രീതിയിൽ വേണം സമരങ്ങൾ. സ്ത്രീകൾ സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കാന്തപുരം ആവർത്തിച്ചു.

രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സൗഹൃദം സാധ്യമാണ് എന്ന പ്രമേയം മുൻനിർത്തി കേരളാ മുസ്ലീം ജമാ അത്ത് മറ്റെന്നാൾ മുതൽ ഈമാസം 29 വരെ ജില്ലാ തലത്തിൽ ഉമറാ സമ്മേളനങ്ങൾ നടത്തുമെന്നും കാന്തപുരം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമരങ്ങളില്‍ സ്ത്രീകള്‍ ഇറങ്ങേണ്ടെന്നായിരുന്നു സമസ്ത ഇകെ വിഭാഗത്തിന്റെ നിലപാട്. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ കാന്തപുരം വിഭാഗം മൗനത്തിലായിരുന്നു. എന്നാലിപ്പോള്‍ സമസ്ത ഇകെയുടെ നിലപാടിനെ പിന്തുണച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകള്‍ സന്ധ്യയ്ക്ക് എന്നല്ല പകല്‍പോലും സമരരംഗത്തൊന്നും വേണ്ടെന്ന് തന്നെയാണ് നിലപാടെന്ന് കാന്തപുരം വ്യക്തമാക്കി.

ജാമിഅ മില്ലിയ കോളജിലെ പെണ്‍കുട്ടികള്‍ സമരമുഖത്ത് സജീവമായത് ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം തള്ളിക്കളയുന്ന നിലപാടായിരുന്നു കാന്തപുരത്തിന്റേത്. സ്ത്രീകള്‍ പുറത്തിറങ്ങാനുള്ള സമയമായിട്ടില്ലെന്നും സമയമാകുമ്പോൾ പറയാമെന്നും അദേഹം വാര്‍ത്താലേഖരോട് പറഞ്ഞു.

ALSO READ: കോവിഡ്-19: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി; പുതിയ വിവരങ്ങൾ ഇങ്ങനെ

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരുമിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് തന്നെയാണ് പ്രസക്തി. പക്ഷേ ആദര്‍ശങ്ങളിലും സംഘടനാപരമായ നിലപാടുകളിലും അതുണ്ടാകില്ല. എസ് ഡി പിഐയെ പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ചില മാറ്റിനിര്‍ത്തലുകളും അനിവാര്യമാണെന്ന് കാന്തപുരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button