മുംബൈ :ഔറംഗാബാദ് വിമാനത്താവളത്തിന് പുതിയ പേര് നല്കി മഹാരാഷ്ട്രാ സർക്കാർ . ഇനി മുതൽ വിമാനത്താവളം അറിയപ്പെടുക ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം എന്നായിരിക്കും . വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത് . ഔറംഗാബാദിലെ ചിഖൽത്താന പ്രദേശത്താണ് വിമാനത്താവളം.
ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷൻ വിമാനത്താവളത്തിന്റെ പേര് മാറ്റാനുള്ള പ്രമേയം പാസാക്കിയതായി ഉദ്ദവ് താക്കറെ പറഞ്ഞു. മന്ത്രിസഭാ തീരുമാനം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു
Post Your Comments