ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തു. കീഴടങ്ങാനുള്ള അപേക്ഷ റോസ് അവന്യു കോടതി തള്ളിയതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. താഹിറിനെതിരെ കൊലപാതകത്തിന് കലാപത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഐബിയില്‍ ട്രെയിനി ഓഫീസര്‍ ആയിരുന്ന അങ്കിതിന്റെ മൃതദേഹംചാന്ദ് ബാഗിലെ ഒരു ഓടയില്‍ നിന്നാണ് കണ്ടെടുത്തത്. താഹിര്‍ ഹുസൈനാണ് കൊലപാതകത്തിന് പിന്നിലെന്ന് ആദ്യം മുതല്‍ അങ്കിതിന്റെ കുടുംബം ആരോപിച്ചിരുന്നു. പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന അക്രമികള്‍ അങ്കിത് ശര്‍മ്മ അടക്കം നാല് പേരെ പിടിച്ചുകൊണ്ടുപോവുകയും തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ വെടിവെയ്ക്കുകയും ചെയ്തെന്നുമാണ് അങ്കിതിന്റെ അച്ഛന് രവീന്ദര്‍ കുമാര്‍ ആരോപിച്ചത്.
ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ താഹിര്‍ ഹുസൈന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കല്ലുകളും ആസിഡ് ബള്‍ബുകളും പെട്രോള്‍ ബോംബുകളും മറ്റും പോലീസ് കണ്ടെടുത്തിരുന്നു. താഹിര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്നാണ് കല്ലേറുണ്ടായത്.താന്‍ ഡല്‍ഹിക്കു സമീപം തന്നെയുണ്ടായിരുന്നുവെന്നും തന്നെ പോലീസാണ് രക്ഷിച്ചതെന്നും കുടുംബസമേതം നാടുവിടുകയായിരുന്നുവെന്നും താഹിര്‍ പറയുന്നു.
ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ താഹിറിനെതിരെ ആരോപണം ഉയര്‍ന്നത് ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ പാര്‍ട്ടി താഹിറിനെ സസ്പെന്റു ചെയ്തു.
Post Your Comments