യുഎഇ: സ്കൂളില്‍ പോകാന്‍ മടിയുള്ളവര്ക്കൊരു സന്തോഷ വാര്‍ത്ത. യുഎഇയില്‍ ഇനി വീട്ടിലിരുന്നും പഠിക്കാം. വീട്ടിലുരുത്തി പഠിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ് യുഎഇ. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്മാര്‍ട്ട് ഫോണിലൂടെയോ, ടാബ് വഴിയോ, ലാപ്ടോപ്പോ, ഡെസ്ക് ടോപ് വഴിയോ ഒക്കെയാണ് പഠനം.
വിദ്യാര്‍ത്ഥികള്‍ക്ക് നവീന പഠനാനുഭവും ഇന്റര്‍നെറ്റ് അവബോധവും ഉന്നം വച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പദ്ധതി അതി വേഗം നടപ്പാക്കാനാണ് യുഎഇ ഭരണകൂടം ആലോചിക്കുന്നത്.
ആദ്യഘട്ടത്തില്‍ വൈകുന്നേരങ്ങളിലാണ് ക്ലാസുകള്‍. പദ്ധതി വിജയിച്ചാല്‍ പകല്‍ സമയങ്ങളില്‍ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കും.സര്‍ക്കാര്‍ സ്കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ പഠനത്തിനിടയില്‍ കളിക്കാമെന്ന് കരുതണ്ട. ഗെയിമും ഫോട്ടോയെടുക്കലും എല്ലാം വിദ്യാഭ്യസ വകുപ്പ് ബ്ലോക്ക് ചെയ്യും.
ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 5 മുതല്‍ 7 ഏഴ് വരെയാണ് ക്ലാസ്സ്. ബുധനാഴ്ച ആറ് മുതൽ ഒമ്പത് വരെ ഗ്രേഡിലുള്ള കുട്ടികൾക്കും വ്യാഴാഴ്ച 10 മുതൽ 12 വരെ ഗ്രേഡിലുള്ള കുട്ടികൾക്കുമാണ് ക്ലാസ് നൽകുന്നത്. അധ്യാപകർ സ്കൂളിലിരുന്നാണ് ക്ലാസ് നൽകേണ്ടത്. ക്ലാസ്മുറി പോലുള്ള അന്തരീക്ഷം വീടുകളിൽ ഒരുക്കണമെന്നും രക്ഷിതാക്കളും ഇതിൽ പങ്കാളികളാകണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments