Latest NewsKeralaNews

സിനി എന്ന വീട്ടമ്മയുടെ കൊലയുടെ ചുരുളഴിച്ചത് അമ്മ എവിടെ പോയെന്നുള്ള മക്കളുടെ അന്വേഷണം… ആ അന്വേഷണം ചെന്നെത്തിനിന്നത് ശുചിമുറിയ്ക്ക് സമീപത്തെ മാലിന്യകുഴിയിലും …

തിരുവനന്തപുരം : സിനി എന്ന വീട്ടമ്മയുടെ കൊലയുടെ ചുരുളഴിച്ചത് അമ്മ എവിടെ പോയെന്നുള്ള മക്കളുടെ അന്വേഷണം. ആ അന്വേഷണം ചെന്നെത്തിനിന്നത് ശുചിമുറിയ്ക്ക് സമീപത്തെ മാലിന്യകുഴിയിലും. തലസ്ഥാന നഗരിയെ ഞെട്ടിച്ചായിരുന്നു വീട്ടമ്മയെ കൊലപ്പെടുത്തി മാലിന്യകുഴിയില്‍ കുഴിച്ചുമൂടിയ സംഭവം. വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട സിനിയുടെ മക്കള്‍ നടത്തിയ അന്വേഷണമാണ് സിനിയുടെ കൊലപാതകം പുറത്തറിഞ്ഞത്. സ്വന്തം വീട്ടിലേക്ക് പോയെന്ന് പിതാവ് കുട്ടന്‍ പറഞ്ഞ നുണ പൊളിഞ്ഞതാണ് മക്കള്‍ക്ക് സംശയം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. അച്ഛന്റെ കൈകൊണ്ട് അമ്മ കൊല്ലപ്പെട്ടതോടെ രണ്ട് ആണ്‍കുട്ടികളാണ് ആരോരുമില്ലാത്തവരായി മാറിയത്.

read also : വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയേറുന്നു, കൊലയാളിയെ തേടി പോലീസ്

രണ്ട് ദിവസമായി കാണാത്ത അമ്മയെ, ഒടുവില്‍ മൃതദേഹമായി വീട്ടുമുറ്റത്ത് തന്നെ കണ്ടെത്തേണ്ടി വന്നതിന്റെ ആഘാതത്തിലാണ് പ്‌ളസ് വണ്ണിലും എട്ടിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍. അമ്മ എവിടെപ്പോയി എന്നറിയാന്‍ ഇവര്‍ നടത്തിയ അന്വേഷണമാണ് ഈ കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചതും. സിനിയും കുട്ടനും താമസിക്കുന്ന പണി പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലായതിനാല്‍ മക്കളായ അനന്തുവും അജിത്തും രാത്രി കഴിയുന്നത് സമീപത്ത് തന്നെയുള്ള ഒരു ബന്ധുവീട്ടിലായിരുന്നു.

ശനിയാഴ്ച രാത്രിയും ഇരുവരും ഭക്ഷണം കഴിച്ച ശേഷം ബന്ധുവീട്ടിലേക്ക് പോയി. ഞായറാഴ്ച പത്ത് മണിയോടെ വീട്ടിലേക്ക് വന്നെങ്കിലും അമ്മയെ കണ്ടില്ല. ഏതാനും കിലോമീറ്റര്‍ അകലെയുള്ള സ്വന്തം വീട്ടിലേക്ക് സിനി പോയെന്നാണ് കുട്ടന്‍ മക്കളോട് പറഞ്ഞത്. ഞായറാഴ്ച പകല്‍ മുഴുവന്‍ ഇത് വിശ്വസിച്ചിരുന്ന മക്കള്‍ രാത്രിയിലും അമ്മ വരാതായതോടെ തിങ്കളാഴ്ച അമ്മയുടെ വീട്ടിലേക്ക് അന്വേഷിച്ച് പോയി. സിനി അവിടെ എത്തിയിട്ടില്ലെന്ന് ബോധ്യമായി. ഇതോടെ സംശയം വര്‍ധിച്ചു. ഇതിനിടെ കര്‍ണാടകയിലേക്ക് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് കുട്ടന്‍ നാടുവിടുകയും ചെയ്തു. ഇതോടെ കുട്ടികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി വീടിന്റെ പരിസരത്ത് തിരഞ്ഞപ്പോളാണ് ശുചിമുറിയുടെ കുഴി മൂടിയ നിലയില്‍ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button