ഗുരുവായൂരമ്പലത്തില്‍ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തില്‍നിന്നും ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങള്‍കൊണ്ട് ഒരു വര്‍ഷം ആനകളെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആനകള്‍ ഓടിയെത്തി എന്നാണ് ഐതിഹ്യം[. ഇതിന്റെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ഗുരുവായൂര്‍ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകള്‍ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.
ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂര്‍ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വര്‍ണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാല്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളില്‍ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.
Post Your Comments