Latest NewsNewsBusiness

സംസ്ഥാനത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും കള്ളപ്പണക്കാര്‍ക്കും കേന്ദ്രസര്‍ക്കാറില്‍ നിന്നും തിരിച്ചടി : സഹകരണ ബാങ്കുകളിലേയ്ക്ക് കണക്കില്‍പ്പെടാത്ത കോടികളുടെ ഒഴുക്ക് നിലയ്ക്കും : സഹകരണബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍

ന്യൂഡല്‍ഹി : സംസ്ഥാനത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും കള്ളപ്പണക്കാര്‍ക്കും കേന്ദ്രസര്‍ക്കാറില്‍ നിന്നും തിരിച്ചടി, സഹകരണ ബാങ്കുകളിലേയ്ക്ക് കണക്കില്‍പ്പെടാത്ത കോടികളുടെ ഒഴുക്ക് നിലയ്ക്കും. സഹകരണബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ബാങ്കിങ് നിയന്ത്രണഭേദഗതിബില്‍ ചൊവ്വാഴ്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇതോടെ ഇനി പൂര്‍ണായും ബാങ്കിങ് ചട്ടങ്ങള്‍ അനുസരിച്ച മാത്രമേ സഹകരണ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആകുകയുള്ളൂ. സഹകരണ രംഗത്ത് ബാങ്കുകള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിനാണ് ഈ നീക്കം ഏറ്റവും വലിയ തിരിച്ചടി ആകുക.

ബില്‍ പാസായാല്‍ രാജ്യത്തെ 1540 സഹകരണ ബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാവും. റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ക്കനുസൃതമായാവും ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയെങ്കിലും ഭരണച്ചുമതല സഹകരണ രജിസ്ട്രാര്‍ക്കുതന്നെയാവും. എങ്കിലും സഹകരണബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിസര്‍വ് ബാങ്കിനോട് ആലോചിക്കണമെന്നതാണ് ഭേദഗതിയിലെ സുപ്രധാന വ്യവസ്ഥ.

പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങള്‍, കാര്‍ഷിക വികസനം പ്രധാന ദൗത്യമായിട്ടുള്ള സഹകരണ സംഘങ്ങള്‍ എന്നിവയെ റിസര്‍വ് ബാങ്ക് നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, അവയ്ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ അനുമതിയില്ല. ചെറുകിട നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സഹകരണബാങ്കുകളില്‍ കൂടുതല്‍ പ്രൊഫഷണലിസവും മെച്ചപ്പെട്ട നിയന്ത്രണസംവിധാനങ്ങളും കൊണ്ടുവരുന്നതിനുമാണ് ബില്ലെന്ന് മന്ത്രി പറഞ്ഞു.

നിയന്ത്രണം വരുന്നതോടെ വായ്പയുടെയും നിക്ഷേപത്തിന്റെയും പലിശ റിസര്‍വ് ബാങ്കാവും തീരുമാനിക്കുക. വ്യക്തികള്‍ക്കു കൊടുക്കാവുന്ന പരമാവധി വായ്പ, പുതിയ ശാഖകള്‍ തുടങ്ങല്‍, ബാങ്കിതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ചെലവഴിക്കല്‍ എന്നീ കാര്യങ്ങളും റിസര്‍വ് ബാങ്ക് നിശ്ചയിക്കും.

ബില്‍ നിയമമായാല്‍ കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 60 അര്‍ബന്‍ ബാങ്കുകളുടെയും 13,000-ത്തോളം സഹകരണ സൊസൈറ്റികളുടെയും പ്രവര്‍ത്തനത്തെ ഇതു ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button