ഏഴരപൊന്നനകളെക്കുറിച്ചു പല ഐതിഹ്യകഥക്കളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്രം തിരുവിതാംകൂര്‍ രാജാവിന്റെ പരിധിയില്‍ പെടുന്നതാണു. ഒരിക്കല്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് ഏറ്റുമാനൂര്‍ ക്ഷേത്രവും ആക്രമിക്കും എന്നൊരു വെളിപ്പാടു മഹാരാജനുണ്ടായി. എന്റെ ഏറ്റുമാനൂരപ്പ ക്ഷേത്രത്തെയും രാജ്യത്തെയും കാത്തുകൊള്ളണെ ഏഴരപൊന്നാനക്കളെ ഞാന്‍ നടയ്ക്കു വച്ചുകൊള്ളാം.
മഹാരാജാവിന്റെ പ്രാത്ഥനയുടെ ഫലമായി പെരിയാറ്റില്‍ വെള്ളം വന്നു നിറയുകയും തിരുവിതാംകൂര്‍ ദേശത്തെ അക്രമിക്കാന്‍ ടിപ്പുവിനു സാധിക്കാതെ വരുകയും ചെയ്തു.ഏല്ലാം ഭഗവാന്റെ അനുഗ്രഹം കൊണ്ടാണെന്നു മനസിലാക്കിയ മഹാരാജാവു പ്ലാവിന്റെ കാതലു കൊണ്ടു ഏഴു പൊന്നാനക്കളെയും ഒരരപൊന്നാനെയെയും ഉണ്ടാക്കിച്ചു.അതില്‍ സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടു പൊതിഞ്ഞു ഏറ്റുമാനൂരപ്പനു കാഴ്ചയായി നല്കി.ഏഴര പൊന്നാനക്കളെ രാമവര്‍മ മഹരാജാവു കാഴ്ച്ച വച്ചതാണെന്നു അല്ല മാര്‍ത്താണ്ട വര്‍മ മഹാരാജാവു നല്‍കിയതാണെന്നും പല കഥകള്‍ കേള്‍ക്കുന്നുണ്ട്।
ഏഴര പൊന്നാനയെക്കുറിച്ചു പറയുന്ന മറ്റൊരു കഥ ഏഴര പൊന്നനയെ വൈക്കം ക്ഷേത്രത്തിലേക്കു കൊണ്ടു പോയതാണെന്നും മാര്‍ഗ മദ്ധ്യേ ഏറ്റുമാനൂരില്‍ ഇറക്കി വച്ചതാണെന്നും തുടര്‍ന്നുള്ള യാത്രക്കു എടുക്കുമ്പോള്‍ അതില്‍ ഘോരമായ സര്‍പ്പങ്ങള്‍ ചുറ്റി നില്‍ക്കുകയും അതവിടെ നിന്നും വൈക്കത്തേക്കു കൊണ്ടുപോകാന്‍ കഴിയാതെ വരുകയും ചെയ്തെന്നും പറയുന്നു.
മറ്റൊരു കഥയില്‍ പറയുന്നു ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേക്കുള്ള ഏഴരപൊന്നാനക്കളെ വലിയ വഞ്ചിയിലായി തുഴക്കാരുമായി അമ്പലപ്പുഴ വഴിയാണു കൊണ്ടു വന്നതെന്നും രാത്രി ഏറെ വൈകിയപ്പോള്‍ യാത്ര അസഹ്യമാകയാല്‍ ഏഴരപൊന്നനക്കളെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഇറക്കി വച്ചെന്നും പിറ്റേന്നു യാത്ര പുറപ്പെടാന്‍ നോക്കുമ്പോള്‍ ഏഴരപൊന്നാനക്കള് എടുക്കാന്‍ കഴിയാത്ത വിധം അവിടെ ഉറച്ചിരിക്കുന്നതായും കണ്ടു।തല്‍ഫലമായി ദേവ പ്രശ്നം നടത്തുകയും ചെയ്തു.
ദേവ പ്രശ്നത്തില്‍ ഇതേന്റെതാണു ഇതു ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്നുള്ള അമ്പലപുഴയുണ്ണികണ്ണന്റെ പിടിവാശിയാണെന്നു മനസിലാകുകയും ചെയ്തു.എറ്റുമാനൂരപ്പന്റെ കോപം ഉണ്ടാകാതിരിക്കാന്‍ അത് ഏറ്റുമാനൂരപ്പനു കൊടുത്തെ മതിയാകു.അവസാനം അമ്പലപുഴക്കണ്ണനു അത്രയും വിലമതിക്കുന്ന സ്വര്‍ണ്ണ പതക്കം നല്‍കുകയും തല്‍ഫലമായി അമ്പലപുഴ ക്ഷേത്രത്തില്‍ നിന്നും ഏറ്റുമാനൂരിലേക്കു കൊണ്ടു വരാന്‍ സാധിക്കുകയും ചെയ്തു.
ഏഴര പൊന്നാന ഏറ്റുമാനൂരിന്റെ ഐശ്വര്യം തന്നെയാണു.ഏല്ലാ വര്‍ഷവും ഏട്ടാം ഉതസവനാളിലാണു ഏഴരപൊന്നനക്കളെ പുറത്തെടുക്കുന്നത്. അന്നത്തെ ഏഴരപൊന്നാന ദര്‍ശനവും വലിയ കാണിക്കയും പ്രശസ്തമാണു.ഏറ്റുമാനൂരപ്പന്റെ ആറാട്ടു ദിവസം ഭഗവാന് പേരൂര്‍ കടവില്‍ ആറാടി വരുമ്പോള്‍ ഏഴര പൊന്നാനക്കളുടെ അകമ്പടിയോടെയാണു എതിരേല്ക്കുന്നത്.ആ സമയത്ത് ആകാശത്തുടെ ഒരു പരുന്ത് വട്ടമിട്ടു പറക്കാറുണ്ട്.
Post Your Comments