Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaIndia

പമ്പയിലെ ഡോളി ചുമട്ടുകാരന്റെ മരണം കൊലപാതകം, പോലീസിന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

പമ്പ പൊലീസ് മെസിന് സമീപത്തെ ഇടനാഴിയില്‍ വായിലൂടെ രക്തം വാര്‍ന്ന് അവശനിലയില്‍ സജീവിനെ വെള്ളിയാഴ്ച രാവിലെയാണ് കണ്ടത്.

പത്തനംതിട്ട: പമ്പയിലെ ഡോളി ചുമട്ടുകാരന്‍ റാന്നി മുക്കാലുമണ്‍ പറക്കുളത്ത് വീട്ടില്‍ പി.എസ്.സജീവ് കുമാര്‍ (54))ന്റെ കൊലപാതകം മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ. സംഭവത്തില്‍ പ്രതി ആങ്ങമൂഴി കയ്യുംകല്ലില്‍ വിവേക്(32)നെ പൊലീസ് അറസ്റ്റ് ചെയ്തു. പമ്പ പൊലീസ് മെസിന് സമീപത്തെ ഇടനാഴിയില്‍ വായിലൂടെ രക്തം വാര്‍ന്ന് അവശനിലയില്‍ സജീവിനെ വെള്ളിയാഴ്ച രാവിലെയാണ് കണ്ടത്.

വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൊലീസ് എത്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ നിലയ്ക്കല്‍ എത്തിയപ്പോഴാണ് മരിച്ചത്. സജീവും വിവേകും സുഹൃത്തുക്കളും ചുമട്ടുകാരുമാണ്. നട അടച്ചിട്ടും വീട്ടില്‍ പോകാതെ ഇവര്‍ പമ്പയില്‍ തങ്ങുകയായിരുന്നു. വിവേക് വൈകിട്ട് വരുമ്ബോള്‍ സജീവ് മദ്യപിച്ച്‌ ഇരിക്കുന്നതു കണ്ടു. താന്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന മദ്യം കാണാതെ വന്നതോടെ സജീവ് അതാണ് കഴിച്ചതെന്ന സംശയത്തില്‍ രാത്രി 11ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമായി.

യു.പി. സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോഴിക്കോട് ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

പിടിച്ചുതള്ളിയപ്പോള്‍ നിലത്തു വീണ സജീവിന്റെ മുഖത്തും നെഞ്ചത്തും പ്രതി ചവിട്ടിയതായി പൊലീസ് പറഞ്ഞു. അമിതമായി മദ്യപിച്ചുള്ള മരണമാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ മുഖത്തും നെഞ്ചത്തും ഉണ്ടായ പാടുകളാണ് പൊലീസിന് സംശയം വര്‍ധിപ്പിച്ചത്.

shortlink

Post Your Comments


Back to top button