കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കടത്തി കൊണ്ടു പോയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.പാലക്കാട് ഓങ്ങല്ലൂര്‍ പട്ടാമ്പി പൂവക്കോട് ഇട്ടിലത്തൊടിവീട്ടില്‍ അന്‍ഷാദാ(25)ണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീടിനു എതിര്‍വശത്തായി ആക്രിക്കട തുടങ്ങുവാനെന്നു പറഞ്ഞ് അന്‍ഷാദ് കടമുറി വാടകയ്ക്ക് എടുത്തതാണ് തുടക്കം. തുടർന്ന് പെണ്‍കുട്ടിയുടെ പിതാവിനോട് ചങ്ങാത്തം സ്ഥാപിക്കുകയും പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ വിളിച്ചുവരുത്തി. അവിടെനിന്ന് ചെന്നൈയിലേക്ക് കടന്നു. ചെന്നൈയില്‍നിന്ന് പെണ്‍കുട്ടിയുമായി ഇയാള്‍ പാലക്കാട്ടേക്ക് വരുമ്പോള്‍ ടവര്‍ ലൊക്കേഷന്‍ പോലീസ് പിന്‍തുടരുകയും പട്ടാമ്പി പോലീസിന് വിവരം കൈമാറി ഇരുവരെയും തടഞ്ഞുവയ്ക്കുകയുമായിരുന്നു. കല്ലമ്പലം സി.ഐ. ഐ.ഫറോസ്, എസ്.ഐ. നിജാം, സൂരജ്, സനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Post Your Comments