Latest NewsNewsIndia

പൌരത്വ ഭേദഗതി നിയമം ഈ രാജ്യം നേരിടുന്ന  ഏറ്റവും വലിയ  വെല്ലുവിളി: മനുഷ്യാവകാശ പ്രവർത്തക  ടീസ്റ്റ സെറ്റൽവാഡ്

ആസാമിൽ സംഭവിച്ചതുപോലെ നിർദ്ദിഷ്ട എൻ‌ആർ‌സി പ്രകാരമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകിയാൽ വലിയൊരു വിഭാഗം ആളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടും.

മംഗളൂരു : ഭരണകക്ഷിയായ ബി.ജെ.പിയുടെ  നിഷേധാത്മക രാഷ്ട്രീയവും ഭിന്നിപ്പ് അജണ്ടയാക്കിയ തന്ത്രവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആക്റ്റിവിസ്റ്റ് ടീസ്റ്റ സെറ്റൽവാഡ് അഭിപ്രായപ്പെട്ടു. മംഗളൂരുവിലെ സിറ്റിസൻസ് ഫോറം ഫോർ ഡെവലപ്മെൻറ് എന്ന സംഘടന സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തുക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അവർ. ഈ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സി എ എ .

അത് രാജ്യത്തെ മുസ്‌ലീമുകളെ  മാത്രമേ ബാധിക്കുകയുള്ളൂ എന്ന് കരുതുന്നത് തെറ്റാണെന്ന് അവർ  പറഞ്ഞു. ഭേദഗതി ചെയ്ത നിയമം ദളിതർ, ആദിവാസിഗോത്രങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾ എന്നിവരുടെ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കും.

ആസാമിൽ സംഭവിച്ചതുപോലെ നിർദ്ദിഷ്ട എൻ‌ആർ‌സി പ്രകാരമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകിയാൽ വലിയൊരു വിഭാഗം ആളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടും. സർക്കാർ ക്ഷേമപദ്ധതികളിൽ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും അത് ഒരു സിവിൽ മരണത്തിന് തുല്യമാണെന്നും അവർ പറഞ്ഞു .

മൊത്തം ജനസംഖ്യ കണക്കാക്കാൻ ആവശ്യമായ സെൻസസ് പ്രക്രിയയെ എതിർക്കാൻ ആർക്കും കഴിയില്ലെങ്കിലും, മാതാപിതാക്കളുടെ വിലാസങ്ങൾക്കായുള്ള പുതിയ കോളങ്ങൾ അഭയാർഥികളെ ‘നുഴഞ്ഞുകയറ്റക്കാരായി’ ചിത്രീകരിച്ച് ഭിന്നത സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന് അവർ അഭിപ്രായപ്പെട്ടു .

shortlink

Related Articles

Post Your Comments

Related Articles


Back to top button