സോന്‍ഭദ്ര: യുപിയില്‍ കോവിഡ് -19 ( കൊറോണ വൈറസ്) ഭീതിയേത്തുടര്‍ന്ന് രണ്ട് തെക്കന്‍ കൊറിയക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദേശം നല്കി. ഉത്തര്‍പ്രദേശിലെ ഒബ്ര താപ വൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ജീവനക്കാരോടാണ് നിർദേശം നൽകിയത്.
ദക്ഷിണകൊറിയ ദൂസാന്‍ കന്പനിയുടെ എച്ച്ആര്‍ മാനേജര്‍ ലാല്‍ ബാബു ഝാ ആണ് കഴിഞ്ഞദിവസങ്ങളില്‍ കൊറിയയില്‍നിന്നെത്തിയ രണ്ട് ജീവനക്കാരോട് വീടിനു വെളിയിലിറങ്ങരുതെന്നു നിര്‍ദേശിച്ചത്.
ദക്ഷിണ കൊറിയക്കാരായ ഡോണ്‍ കിം, ഡേനം കിം എന്നിവര്‍ അവധിക്കാലത്തിനുശേഷം മടങ്ങിയെത്തിയതാണ്. ഡല്‍ഹി, വാരാണസി വിമാനത്താവളങ്ങളില്‍ ഇരുവരെയും പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. കൊറോണ ബാധയില്ലെന്നു കണ്ടെത്തിയെങ്കിലും മുന്‍കരുതലായാണ് 15 ദിവസം വീടുകളിലിരിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ഝാ കൂട്ടിച്ചേര്‍ത്തു. സ്ഥാപനത്തില്‍ 50 കൊറിയക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഝാ പറഞ്ഞു.
Post Your Comments