തിരൂര്‍: ഫെയ്സ് ബുക്കില്‍ കമന്റിട്ട് പണി വാങ്ങിച്ച് പോലീസുകാരന്. മലപ്പുറം തിരൂരിലാണ് സംഭവം. വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫെയ്സ്ബുക്ക് കമന്റിട്ടുവെന്ന പരാതിയിലാണ് പോലീസുകാരനെതിരേ നടപടിയെടുത്തിരിക്കുന്നത്. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും തിരൂര്‍ സി.ഐയുടെ താത്കാലിക ഡ്രൈവറുമായ രജീഷിനെതിരേയാണ് നടപടി.
എ.ആര്. നഗര്‍ കൊളപ്പുറം സ്വദേശിയായ രജീഷിനെ നടപടിയുടെ ഭാഗമായി മലപ്പുറം എ.ആര്. ക്യാമ്പിലേക്ക് സ്ഥലംമാറ്റി. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍കരീം ഉത്തരവിറക്കി. കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍സെക്രട്ടറിയും സി.പി.എം. എ.ആര്. നഗര്‍ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നടപടി ആവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.
വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫെയ്സ്ബുക്ക് കമന്റിട്ടുവെന്ന പരാതിയില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് നല്കിയാല് തുടര്‍നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
Post Your Comments